...
Home Entertainments ബിഗ് സ്‌ക്രീനിൽ ആദ്യമായി മേതിൽ ദേവിക; ബിജു മേനോനൊപ്പമുള്ള ഗാനവുമായി ‘കഥ ഇന്നുവരെ’

ബിഗ് സ്‌ക്രീനിൽ ആദ്യമായി മേതിൽ ദേവിക; ബിജു മേനോനൊപ്പമുള്ള ഗാനവുമായി ‘കഥ ഇന്നുവരെ’

അശ്വിൻ ആര്യൻ്റെ സംഗീതത്തിൽ കപിൽ കപിലനും നിത്യ മാമനും ചേർന്ന് ആലപിച്ച ഗാനത്തിൻ്റെ രചന അജീഷ് ദാസനാണ് നിര്‍വഹിച്ചിരിക്കുന്നത്

331

ബിജു മേനോനും മേതിൽ ദേവികയും മുഖ്യവേഷങ്ങളിലെത്തുന്ന ‘കഥ ഇന്നുവരെ’യിലെ ആദ്യ ഗാനംപുറത്തുവിട്ടു. അശ്വിൻ ആര്യൻ എന്ന പുതിയ സംഗീത സംവിധായകൻ്റെ മനോഹരമായ പ്രണയ ഗാനമാണിത്. ജയ ജയ ജയ ഹേ, ഗുരുവയൂരമ്പല നടയിൽ, വാഴ തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

‘മേപ്പടിയാൻ’ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ‘കഥ ഇന്നുവരെ’യിലെ ‘മിന്നും താരങ്ങള്‍’ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയത് സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ്.

അശ്വിൻ ആര്യൻ്റെ സംഗീതത്തിൽ കപിൽ കപിലനും നിത്യ മാമനും ചേർന്ന് ആലപിച്ച ഗാനത്തിൻ്റെ രചന അജീഷ് ദാസനാണ് നിര്‍വഹിച്ചിരിക്കുന്നത്. ശ്രോതാക്കള്‍ക്ക് ഏറെ ഇഷ്ടപ്പെടും വിധത്തിലുള്ള ഒരു ഗാനമാണ് സംഗീത സംവിധായകന്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് സമൂഹ മാധ്യമങ്ങളിലെ കമന്റുകള്‍ സൂചിപ്പിക്കുന്നത്.

നർത്തകിയായ മേതിൽ ദേവികയാണ് ചിത്രത്തില്‍ ബിജു മേനോൻ്റെ നായികയായി എത്തുന്നത്. ആദ്യമായാണ് മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത്. കേരളത്തിൽ ഐക്കൺ സിനിമാസ് വിതരണം ചെയ്യുന്ന ചിത്രം ഗൾഫിൽ വിതരണം ചെയ്യുന്നത് ഫാർസ് ഫിലിംസ് ആണ്. സെപ്റ്റംബര്‍ 20നാണ് ചിത്രം തീയേറ്ററുകളിലെത്തുക.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.