...
Home Business ടിക് ടോകിനെ ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ്

ടിക് ടോകിനെ ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ്

ടിക് ടോക്കിന് യുഎസിൽ പ്രവർത്തിക്കണമെങ്കിൽ 50 ശതമാനം ഉടമസ്ഥാവകാശം അമേരിക്കയ്ക്ക് നൽകണമെന്ന് ട്രംപ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ചർച്ച നടക്കുന്നത് .

211

ലോകമാകെ ജനപ്രിയമായ ഷോർട്ട് വീഡിയോ ആപ്പ്ളിക്കേഷനായ ടിക് ടോകിനെ ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ് തയ്യാറെടുക്കുന്നു എന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ടിക് ടോക്കുമായി മൈക്രോസോഫ്റ്റ് ചർച്ചകൾ നടത്തുന്നതായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അറിയിക്കുകയായിരുന്നു.

ടിക് ടോക്കിന് യുഎസിൽ പ്രവർത്തിക്കണമെങ്കിൽ 50 ശതമാനം ഉടമസ്ഥാവകാശം അമേരിക്കയ്ക്ക് നൽകണമെന്ന് ട്രംപ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ചർച്ച നടക്കുന്നത് . ഇപ്പോൾ ടിക് ടോകിന് 75 ദിവസത്തെ സാവകാശം നൽകിയിരിക്കുകയാണ് അമേരിക്ക. അമേരിക്കൻ നീതി ന്യായ വ്യവസ്ഥയെയും ട്രംപിനെയും അനുസരിക്കാൻ തീരുമാനിച്ചതോടെ ടിക് ടോകിന്റെ നിരോധനം നീക്കിയിരുന്നു.

പിന്നാലെ ആപ്പിന്റെ പ്രവർത്തനം അമേരിക്കയിൽ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. അമ്പത് ശതമാനം ഓഹരികളും അമേരിക്കയ്ക്ക് കൈമാറാമെന്ന തീരുമാനം ടിക് ടോക് അംഗീകരിച്ചതിനാലാണ് പ്രവർത്തനം പുനഃസ്ഥാപിക്കാൻ സാധിച്ചത്. ഇത്തവണ ട്രംപ് അധികാരമേൽക്കുന്നതിന് വെറും മണിക്കൂറുകൾക്ക് മുൻപ്
മാത്രമാണ് ടിക് ടോക് അനുകൂല തീരുമാനം എടുത്തത് .

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.