...
Home News National മിഗ്-29 യുദ്ധവിമാനം രാജസ്ഥാനിൽ തകർന്നു വീണു

മിഗ്-29 യുദ്ധവിമാനം രാജസ്ഥാനിൽ തകർന്നു വീണു

പൈലറ്റ് സുരക്ഷിതനാണെന്നും ജീവഹാനിയോ വസ്‌തു വകകളോ ഉണ്ടായിട്ടില്ലെന്നും വ്യോമസേന

181

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) മിഗ്-29 യുദ്ധവിമാനം തിങ്കളാഴ്‌ച രാജസ്ഥാനിലെ ബാർമറിന് സമീപം തകർന്നുവീണു. പതിവ് വ്യായാമത്തിനിടെയാണ് അപകടമുണ്ടായത്. പൈലറ്റ് സുരക്ഷിതനാണെന്നും ജീവഹാനിയോ വസ്‌തു വകകളോ ഉണ്ടായിട്ടില്ലെന്നും വ്യോമസേന അറിയിച്ചു.

“ബാർമർ സെക്ടറിലെ ഒരു പതിവ് രാത്രി പരിശീലന ദൗത്യത്തിനിടെ IAF MiG-29 ഒരു നിർണായക സാങ്കേതിക തടസ്സം നേരിട്ടു. ഇതോടെ തകർന്നു വീഴുകയായിരുന്നു.” -ഐഎഎഫ് എക്‌സിൽ പറഞ്ഞു

“അപകടത്തിൽ പൈലറ്റ് സുരക്ഷിതനാണ്. ജീവനാശമോ സ്വത്ത് നഷ്‌ടമോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഒരു കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്,” -ഐഎഎഫ് പറഞ്ഞു. പൈലറ്റും കോ-പൈലറ്റും തക്കസമയത്ത് പുറത്തേക്ക് രക്ഷപ്പെട്ടു. ഭാഗ്യവശാൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഉച്ചയ്ക്ക് 1.20ഓടെയാണ് സംഭവം.

പിംപൽഗാവ് ബസ്വന്ത് പോലീസ് സ്റ്റേഷനിലെ പോലീസ് ഇൻസ്‌പെക്ടർ ദുർഗേഷ് തിവാരി പറഞ്ഞു. യുദ്ധവിമാനം നിഫാദ് തഹസിലിലെ ഷിരാസ്ഗാവ് ഗ്രാമത്തിലെ ജ്ഞാനേശ്വർ മോറിൻ്റെ തക്കാളി തോട്ടത്തിലാണ് തകർന്നത്.

ഷിരാസ്ഗാവ് ഗ്രാമവാസികൾ വിവരം അറിയിച്ചയുടൻ പോലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ജൂണിൽ നാസിക് ജില്ലയിലെ നിഫാദ് താലൂക്കിലെ ഒരു ഫാമിൽ സുഖോയ് യുദ്ധവിമാനം തകർന്നു വീണിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.