...
Home News International സൈനിക വിമാനം സുഡാനിൽ തകർന്നു വീണു; 46 പേർ മരിച്ചു

സൈനിക വിമാനം സുഡാനിൽ തകർന്നു വീണു; 46 പേർ മരിച്ചു

വടക്കൻ ഒംദർമാനിലെ വാദി സൈദാൻ സൈനിക വിമാന താവളത്തിന് സമീപമാണ് അപകടമുണ്ടായത്

250

സുഡാനിൽ സൈനിക വിമാനം തകർന്നു വീണ് 46 പേർ മരിച്ചു. പത്തുപേർക്ക് പരുക്കേറ്റു. ഖാർതൂം നഗരത്തിന് സമീപം ജനവാസ മേഖലയിലാണ് വിമാനം തകർന്നു വീണത്. വടക്കൻ ഒംദർമാനിലെ വാദി സൈദാൻ സൈനിക വിമാന താവളത്തിന് സമീപമാണ് അപകടമുണ്ടായത്.

മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അടക്കം കൊല്ലപ്പെട്ടു എന്നാണ് വിവരം. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനം തകർന്നു വീഴുകയായിരുന്നു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ടവരിൽ സിവിലിയൻമാരും ഉൾപ്പെട്ടിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.