...
Home News Kerala വന്ദേമാതരം പൂര്‍ണമായി പാടിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി കെ.മുരളീധരന്‍; കാസര്‍കോട്ടെ ചടങ്ങിനിടെ നാടകീയ രംഗങ്ങള്‍

വന്ദേമാതരം പൂര്‍ണമായി പാടിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി കെ.മുരളീധരന്‍; കാസര്‍കോട്ടെ ചടങ്ങിനിടെ നാടകീയ രംഗങ്ങള്‍

നിര്‍ദേശം നിലനില്‍ക്കെയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തിലുള്ള ഈ നടപടി ചര്‍ച്ചയാകുന്നത്

49

മന്ത്രി കെ.മുരളീധരന്‍ പങ്കെടുത്ത ഔദ്യോഗിക ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ചു. കാസര്‍കോട്, മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ലാബ് ഉദ്ഘാടന ചടങ്ങിനിടെയാണ് നാടകീയ രംഗങ്ങളുണ്ടായത്.

വന്ദേമാതരം പാടി തീരുന്നതിന് മുമ്പ് തന്നെ മന്ത്രി വേദിയില്‍ ഇരിക്കുകയായിരുന്നു. മന്ത്രിക്ക് പിന്നാലെ ജില്ലാ കളക്ടറും, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും, കല്ലട്ര മാഹിന്‍ എംഎല്‍എയും വേദിയില്‍ ഇരുന്നു. എന്നാല്‍ കെ.നീലകണ്ഠന്‍ എംഎല്‍എയും ഡിസിസി പ്രസിഡന്റ് പികെ ഫൈസലും വന്ദേമാതരം പൂര്‍ത്തിയാകുന്നത് വരെ എഴുന്നേറ്റു നില്‍ക്കുകയും ചെയ്തു.

സംസ്ഥാനത്തെ സര്‍ക്കാര്‍ പരിപാടികളില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കില്ലെന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍ തീരുമാനമാണ്. എന്നാല്‍ ഇന്നത്തെ ചടങ്ങില്‍ ഗാനം പൂര്‍ണമായി അവതരിപ്പിച്ചത് സംഘാടകര്‍ക്കും അറിവില്ലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിശദീകരണം. വേദിയില്‍ തന്നെ തന്റെ അതൃപ്തി പ്രകടിപ്പിച്ച മന്ത്രി, ചടങ്ങിന് ശേഷം സംഘാടകരെ അതൃപ്തി നേരിട്ട് അറിയിക്കുകയും ചെയ്തു.

എല്ലാ ഔദ്യോഗിക പരിപാടികളിലും വന്ദേമാതരം ആറ് ചരണങ്ങളും പൂര്‍ണമായി ആലപിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശം നിലനില്‍ക്കെയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തിലുള്ള ഈ നടപടി ചര്‍ച്ചയാകുന്നത്. ദേശീയ ഗീതത്തിന്റെ ഔദ്യോഗിക പൂര്‍ണ ആലാപന സമയം മൂന്ന് മിനിറ്റും പത്ത് സെക്കന്റുമാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.