...
Home News Kerala ന്യൂനപക്ഷ ഏകീകരണം എൽഡിഎഫിനെതിരെ ഉണ്ടായില്ല; ഭരണവിരുദ്ധ വികാരമില്ലെന്ന് എം.എ. ബേബി

ന്യൂനപക്ഷ ഏകീകരണം എൽഡിഎഫിനെതിരെ ഉണ്ടായില്ല; ഭരണവിരുദ്ധ വികാരമില്ലെന്ന് എം.എ. ബേബി

യുഡിഎഫ് ഉയർത്തുന്ന ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണെന്നും, തെരഞ്ഞെടുപ്പിൽ നേട്ടം കൈവരിക്കാൻ വേണ്ടിയുള്ള “രാഷ്ട്രീയ ചതി” മാത്രമാണെന്നും അദ്ദേഹം വിമർശിച്ചു.

227

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ മതന്യൂനപക്ഷങ്ങളുടെ ഏകോപിത നീക്കം ഉണ്ടായിട്ടില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറിഎം എ ബേബി വ്യക്തമാക്കി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്കെതിരെ വോട്ട് ചെയ്ത ചില ന്യൂനപക്ഷ വിഭാഗങ്ങൾ പോലും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണച്ചതായി അദ്ദേഹം പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ വിലയിരുത്തിക്കൊണ്ട്, സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നില്ലെന്നും എം.എ. ബേബി അവകാശപ്പെട്ടു. ജനങ്ങൾ സർക്കാരിന്റെ പ്രവർത്തനങ്ങളെ അനുകൂലമായി വിലയിരുത്തുകയാണെന്നും, അതുകൊണ്ടുതന്നെയാണ് എൽഡിഎഫിന് വ്യാപകമായ പിന്തുണ ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, യുഡിഎഫ് ഉയർത്തുന്ന ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണെന്നും, തെരഞ്ഞെടുപ്പിൽ നേട്ടം കൈവരിക്കാൻ വേണ്ടിയുള്ള “രാഷ്ട്രീയ ചതി” മാത്രമാണെന്നും അദ്ദേഹം വിമർശിച്ചു. യഥാർത്ഥ ജനവിധി എൽഡിഎഫിനൊപ്പം തന്നെയാണെന്നും, അതിനെ മറികടക്കാൻ വ്യത്യസ്ത വ്യാഖ്യാനങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാവിയിലും ജനകീയ വിഷയങ്ങൾ മുൻനിർത്തി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് ഇടത് മുന്നണിയെന്നും, ജനങ്ങളുടെ വിശ്വാസം നിലനിർത്താനാണ് പ്രധാന പരിഗണനയെന്നും എം.എ. ബേബി വ്യക്തമാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.