...
Home News Kerala കാസർകോട് പെൺകുട്ടിയെയും യുവാവിനെയും കാണാതായ പരാതി പോക്സോ കേസെന്ന ദിശയിൽ അന്വേഷിക്കണം ആയിരുന്നു: ഹൈക്കോടതി

കാസർകോട് പെൺകുട്ടിയെയും യുവാവിനെയും കാണാതായ പരാതി പോക്സോ കേസെന്ന ദിശയിൽ അന്വേഷിക്കണം ആയിരുന്നു: ഹൈക്കോടതി

കേസ് ഡയറിയിൽ മോശമായി ഒന്നുമില്ലായെന്നും കോടതി

245

കാസർകോട്: പൈവളിഗയിൽ 15 വയസുള്ള പെൺകുട്ടിയെയും 42 വയസുകാരനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനോട് വിശദീകരണം തേടി ഹൈക്കോടതി. പെൺകുട്ടിയെ കാണാതായെന്ന പരാതിയിൽ പോക്സോ കേസ് എടുത്ത് അന്വേഷണം നടത്താതിരുന്നത് എന്തെന്ന് കോടതി ചോദിച്ചു. ഇരുവരുടെയും മരണത്തിൽ അന്വേഷണത്തിൻ്റെ വിശദാംശങ്ങൾ രേഖാമൂലം അറിയിക്കാനാണ് പൊലീസിന് ഹൈക്കോടതി നൽകിയ നിർദ്ദേശം.

പൊലീസിനോട് ഉന്നയിച്ച ചോദ്യങ്ങളിൽ വിമർശന സ്വരമില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മരിച്ച കുട്ടിയുടെ കുടുംബത്തിന് വേണ്ടിയാണ് കോടതി സംസാരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായിക്കൊണ്ട് സമർപ്പിച്ച കേസ് ഡയറി പരിഗണിച്ചപ്പോൾ അന്വേഷണം നടന്നുവെന്ന് മനസിലാകുന്നു. കേസ് ഡയറിയിൽ മോശമായി ഒന്നുമില്ലായെന്നും കോടതി പറഞ്ഞു.

അതേസമയം, പോക്സോ കേസിൻ്റെ ദിശയിൽ പൊലീസ് അന്വേഷണം നടത്തണമായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. പെൺകുട്ടിയുടെ മരണം കൊലപാതകം ആണോ എന്നതിലാണ് ആശങ്കയുള്ളതെന്ന് ചൂണ്ടിക്കാട്ട് ഡിവിഷൻ ബെഞ്ച് കുട്ടിയുടെ അമ്മ നേരത്തെ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി മാറ്റിയിരുന്നു. പെൺകുട്ടിയുടെ മൊബൈൽ ലൊക്കേഷൻ കണ്ടെത്തുന്നതിൽ വീഴ്‌ച സംഭവിച്ചു എന്നും പൊലീസിനോട് കോടതി പറഞ്ഞു.

പെൺകുട്ടി ഒളിച്ചോടി പോയെന്ന വാദം അംഗീകരിക്കാൻ ആകില്ലെന്നും സ്ത്രീകളെയും കുട്ടികളെയും കാണാതായെന്ന് പരാതി ലഭിച്ചാൽ ഉടനടി നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എംപി സ്നേഹ ലത എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മരിച്ച പെൺകുട്ടിയുടെ കുടുംബത്തിന് ഒപ്പമാണ് കോടതി എന്ന് പറഞ്ഞ് ഹൈക്കോടതി സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.