...
Home News Kerala നിയമസഭയിൽ എംഎൽഎമാർ സജീവമാകണം: മുഖ്യമന്ത്രിയുടെ നിർദ്ദേശം

നിയമസഭയിൽ എംഎൽഎമാർ സജീവമാകണം: മുഖ്യമന്ത്രിയുടെ നിർദ്ദേശം

മണ്ഡലങ്ങളിലെ പ്രവർത്തനം കൂടുതൽ സജീവമായി മുന്നോട്ടുകൊണ്ടുപോകണമെന്നും മുഖ്യമന്ത്രി എംഎൽഎമാരോട് ആവശ്യപ്പെട്ടു.

176

എംഎൽഎമാർ നിയമസഭാ നടപടികളിൽ കൂടുതൽ സജീവമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ചർച്ചകളും മറ്റ് സഭാ നടപടികളും നടക്കുമ്പോൾ അംഗങ്ങൾ സഭയിൽ തന്നെ ഉണ്ടാകണമെന്നും, നിയമസഭയുടെ അവസാന സമ്മേളനത്തെ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

നിയമസഭാ കക്ഷിയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ആരാണ് മത്സരിക്കുകയെന്ന കാര്യത്തിൽ ഇപ്പോൾ ശ്രദ്ധിക്കേണ്ടതില്ലെന്നും, ചിലർ മത്സരിച്ചേക്കാം ചിലർ മത്സരിക്കാതിരിക്കാം, എന്നാൽ അത് ഇപ്പോഴത്തെ പ്രവർത്തനങ്ങളെ ബാധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലങ്ങളിലെ പ്രവർത്തനം കൂടുതൽ സജീവമായി മുന്നോട്ടുകൊണ്ടുപോകണമെന്നും മുഖ്യമന്ത്രി എംഎൽഎമാരോട് ആവശ്യപ്പെട്ടു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.