...
Home News Kerala നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മൊബൈല്‍ ഫോണിന് വിലക്ക്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മൊബൈല്‍ ഫോണിന് വിലക്ക്

വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുന്നതിനായി കമ്മിഷന്‍ നേരത്തെ ക്വട്ടേഷന്‍ ക്ഷണിച്ചിരുന്നു.

211

ഉടൻ നടക്കാനിരിക്കുന്ന സംസ്ഥാനത്തെ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പോളിംഗ് ബൂത്തിൽ വോട്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 19ന് ആണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്

വോട്ട് ചെയ്യാനെത്തുന്നവര്‍ പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണുമായി പ്രവേശിക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വോട്ടര്‍മാര്‍ ബൂത്തുകളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാതിരിക്കാന്‍ ശ്രദ്ധിക്കണം എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുന്നതിനായി കമ്മിഷന്‍ നേരത്തെ ക്വട്ടേഷന്‍ ക്ഷണിച്ചിരുന്നു. 300 മൊബൈല്‍ ഫോൺ ഹോള്‍ഡറുകള്‍ ഒരുക്കുന്നതിനാണ് ക്വട്ടേഷന്‍ ക്ഷണിച്ചിട്ടുള്ളത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.