...
Home News National ഇന്ത്യൻ ട്രെയിനുകളിൽ ഈ സമയങ്ങളിൽ മൊബൈൽ ചാർജ് ചെയ്യാനാകില്ല; കാരണമറിയാം

ഇന്ത്യൻ ട്രെയിനുകളിൽ ഈ സമയങ്ങളിൽ മൊബൈൽ ചാർജ് ചെയ്യാനാകില്ല; കാരണമറിയാം

രാത്രി മുതൽ പുലർച്ചെ വരെ മൊബൈലോ ലാപ്ടോപ്പോ റീചാർജ് ചെയ്യാനാകില്ല

234

ട്രെയിൻ യാത്രക്കാരെ നിരാശരാക്കുന്ന ഒരു പ്രഖ്യാപനം നടത്തി ഇന്ത്യൻ റെയിൽവേ. ഇനി മുതൽ ട്രെയിനിൽ രാത്രി മുതൽ പുലർച്ചെ വരെ മൊബൈലോ ലാപ്ടോപ്പോ റീചാർജ് ചെയ്യാനാകില്ല.

മൊബൈൽ ചാർജിംഗ് പോർട്ടുകൾ രാത്രി 11 മണി മുതൽ പുലർച്ചെ അഞ്ചു മണി വരെ ഓഫാക്കും എന്നാണ് റെയിൽവേ പുതിയ അറിയിപ്പിൽ പറയുന്നത്. അമിത ചാർജിംഗും വൈദ്യുതി സർജുകളും മൂലമുണ്ടാകുന്ന തീപിടുത്ത അപകടങ്ങൾ തടയുന്നതിനുള്ള സുരക്ഷാ നടപടിയായാണ് ഇത്തരത്തിലൊരു നീക്കം റെയിൽവേ നടത്തുന്നത്. ദൂരയാത്രക്കാരെ ഈ തീരുമാനം കൂടുതലായി ബാധിക്കും.

രാത്രി എന്തെങ്കിലും ആവശ്യം വന്ന് ചാർജിങ് പോർട്ട് ഉപയോഗിക്കേണ്ട സാഹചര്യം വന്നാൽ എന്ത് ചെയ്യുമെന്ന ചോദ്യം യാത്രക്കാർ ശക്തമായി ഉയർത്തിയേക്കും. ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്താനും ആവശ്യപ്പെട്ടേക്കും.

അടുത്തിടെ ടിക്കറ്റ് ബുക്കിങ്ങിലടക്കം റെയിൽവേ അടിമുടി പരിഷ്‌കാരങ്ങളും പുതിയ നയങ്ങളും നടപ്പിലാക്കിയിരുന്നു. റെയിൽവൺ ആപ്പ് അവതരിപ്പിച്ചതും അഡ്വാൻസ് ആയി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന്‍റെ കാലാവധി ചുരുക്കിയതും ഇതിൽ ചിലതാണ്.

റിസർവ്ഡ് കോച്ചുകളിൽ രാത്രി 10.00 മുതൽ രാവിലെ 6.00 വരെയാണ് ബർത്തിൽ കിടക്കാൻ അനുവദിച്ചിട്ടുള്ളത്. അതല്ലാതെയുള്ള സമയങ്ങളിൽ ഇവിടെ ഇരിക്കാൻ മാത്രമേ ഉപയോഗിക്കാവൂ എന്നും റെയിൽവേ അറിയിച്ചിരുന്നു.

വാർത്തകൾക്ക് വാട്‍സ് ആപ്പ് ഗ്രൂപ്പിൽ ചേരാം

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.