...
Home News Kerala മൂഴിക്കൽ കൊലപാതകം; കിണറ്റിൽ നിന്ന് കണ്ടെടുത്ത ഫോൺ പരിശോധനയിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മൂഴിക്കൽ കൊലപാതകം; കിണറ്റിൽ നിന്ന് കണ്ടെടുത്ത ഫോൺ പരിശോധനയിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

സംഭവവുമായി ബന്ധപ്പെട്ട് അദിനാന്റെ സുഹൃത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നതായാണ് പൊലീസിന്റെ നിഗമനം.

211

മൂഴിക്കൽ കൊലപാതക കേസിൽ നിർണായക തെളിവുകളായി കിണറ്റിൽ നിന്ന് കണ്ടെത്തിയ മൊബൈൽ ഫോണുകളുടെ പരിശോധനയിൽ പുതിയ വിവരങ്ങൾ പുറത്തുവന്നു. കൊലപാതകത്തിന് പിന്നാലെ നസ്രിനയുടെ ഫോണിൽ നിന്ന് അദിനാന്റെ സുഹൃത്തിന് വാട്‌സ്ആപ്പ് സന്ദേശം അയച്ചതായി പൊലീസ് കണ്ടെത്തി. അദിനാൻ പുലർച്ചെ 1.45ന് മരിച്ചതായും തുക നൽകാൻ കഴിയില്ലെന്നും നസ്രിന അയക്കുന്ന രീതിയിലായിരുന്നു സന്ദേശമെന്ന് അന്വേഷണത്തിൽ വ്യക്തമായി.

സംഭവവുമായി ബന്ധപ്പെട്ട് അദിനാന്റെ സുഹൃത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നതായാണ് പൊലീസിന്റെ നിഗമനം. സംഭവത്തിന് ശേഷം ഫോണുകൾ കിണറ്റിലേക്കെറിഞ്ഞത് ബന്ധുക്കളായിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു.

അദിനാന്റെ ഉമ്മയുടെ പിതാവിന്റെ ബിസിനസിലെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നത് നസ്രിനയായിരുന്നു. ഈ പശ്ചാത്തലത്തിൽ ഇരുവരും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെ കാരണമാകാമെന്ന വിലയിരുത്തലിലാണ് പൊലീസ് അന്വേഷണം തുടരുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.