...
Home News National ഇന്ത്യൻ പാസ്സ്പോർട്ടിന്റെ മൂല്യം കൂടുന്നു; വിസ രഹിത എൻട്രിക്ക് അനുമതി നൽകി കൂടുതൽ രാജ്യങ്ങൾ

ഇന്ത്യൻ പാസ്സ്പോർട്ടിന്റെ മൂല്യം കൂടുന്നു; വിസ രഹിത എൻട്രിക്ക് അനുമതി നൽകി കൂടുതൽ രാജ്യങ്ങൾ

ഇന്ത്യയുടെ ആഗോള സ്വാധീനം വിസ അപേക്ഷകളുടെ ബുദ്ധിമുട്ടില്ലാതെ ഇന്ത്യൻ യാത്രക്കാരെ സ്വാഗതം ചെയ്യുന്ന വിസ രഹിത രാജ്യങ്ങളുടെ ഒരു നിരയിലേക്ക് വാതിലുകൾ തുറന്നിരിക്കുകയാണ്.

565

ലോകം കാണാൻ എല്ലാവർക്കും വലിയ ഇഷ്ടമാണ്. പലരുടെയും വിഷ്ലിസ്റ്റിൽ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന പല രാജ്യങ്ങളുടെ പേരുകൾ ഉണ്ടാകും. എന്നാൽ പലർക്കും സാമ്പത്തികം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ കാരണം അത് നടക്കാറില്ല. എന്നാലിപ്പോൾ അത്തരത്തിലുള്ള ഒരു തടസ്സം ഒഴിവായിട്ടുണ്ട്.

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക്, ഈ സ്വപ്‍നം മുമ്പത്തേക്കാൾ എളുപ്പത്തിൽ സാക്ഷാത്കരിക്കാൻ ഇപ്പോൾ സാധിക്കും എന്നതാണ് പുതിയ വാർത്ത. ഇന്ത്യയുടെ ആഗോള സ്വാധീനം വിസ അപേക്ഷകളുടെ ബുദ്ധിമുട്ടില്ലാതെ ഇന്ത്യൻ യാത്രക്കാരെ സ്വാഗതം ചെയ്യുന്ന വിസ രഹിത രാജ്യങ്ങളുടെ ഒരു നിരയിലേക്ക് വാതിലുകൾ തുറന്നിരിക്കുകയാണ്.

ഇന്ത്യൻ പാസ്‌പോർട്ടുകളോടുള്ള ആദരവ് ആഗോളതലത്തിൽ ഇപ്പോൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ രഹിത പ്രവേശനം വാഗ്‍ദാനം ചെയ്യുന്നതിലേക്ക് പല രാജ്യങ്ങളെയും നിർബന്ധിതർ ആക്കുന്നുണ്ട്. അടുത്തിടെ, തായ്‌ലൻഡും ശ്രീലങ്കയും ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് വിസ രഹിത പ്രവേശന ആനുകൂല്യങ്ങൾ നീട്ടിയിരുന്നു. തായ്‌ലൻഡ് ഇപ്പോൾ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് രണ്ട് മാസം വരെ വിസയില്ലാതെ പ്രവേശിക്കാൻ അനുവദിക്കുന്നുണ്ട്.

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് നിലവിൽ 62 രാജ്യങ്ങളിലാണ് വിസ-ഓൺ-അറൈവൽ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ യാത്രയ്‍ക്ക് മുമ്പ് വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ല. യാത്രക്കാർക്ക് രാജ്യത്ത് എത്തുകയും ഇമിഗ്രേഷൻ ഓഫീസറിൽ നിന്ന് പ്രവേശന അനുമതി നേടുകയും ചെയ്യാം. 14 ദിവസം മുതൽ ആറ് മാസം വരെ വിസ രഹിതമായി താമസിക്കാൻ പറ്റുന്ന രാജ്യങ്ങൾ പുതിയ പട്ടികയിൽ ഉണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങൾ തേടിപോകുന്നവർക്ക് ഏറ്റവും ഉപകാരപ്രദമാണ് ഇത്‌.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.