...
Home News Kerala കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സോഷ്യൽ മീഡിയ പോസ്റ്റിട്ടു; 40-ലധികം കേസും അറസ്റ്റും, സൈബര്‍ പോലീസ്...

കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സോഷ്യൽ മീഡിയ പോസ്റ്റിട്ടു; 40-ലധികം കേസും അറസ്റ്റും, സൈബര്‍ പോലീസ് പട്രോളിംഗ് ശക്തമാക്കി

പോസ്റ്റുകള്‍ നിര്‍മിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും പോലീസ് വ്യക്തമാക്കി

226

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് ഇതുവരെ സംസ്ഥാനത്ത് 40 കേസുകളെടുത്തു. തിരുവനന്തപുരം സിറ്റിയിൽ നാല് കേസുകളും റൂറലിൽ ഒരു കേസുമാണ് രജിസ്റ്റർ ചെയ്‌തത്. കൊല്ലം സിറ്റി-1, റൂറൽ-3, ആലപ്പുഴ-5, കോട്ടയം-3, എറണാകുളം സിറ്റി-2, റൂറൽ-2, തൃശൂർ സിറ്റി-2, റൂറൽ-4, പാലക്കാട്-5, കണ്ണൂർ സിറ്റി-2, കാസർകോട്-1, കോഴിക്കോട്-1, പത്തനംതിട്ട-1, ഇടുക്കി-1, മലപ്പുറത്ത്-1, വയനാട്-1, എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ രജിസ്റ്റർ ചെയ്‌ത കേസുകൾ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെയുള്ള വ്യാജപ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിന് സാമൂഹ്യ മാധ്യമങ്ങളില്‍ സൈബര്‍ പോലീസിന്‍റെ പട്രോളിംഗ് ശക്തമാക്കി. ഇത്തരത്തില്‍ പോസ്റ്റുകള്‍ നിര്‍മിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും പോലീസ് വ്യക്തമാക്കി.

അതേസമയം, കൊല്ലം ഏരൂരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് ആഹ്വാനം ചെയ്‌തുകൊണ്ട് യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും വീഡിയോ പോസ്റ്റ് ചെയ്‌ത യുവാവിനെ ഏരൂര്‍ പൊലീസ് അറസ്റ്റ് ചെയ്‌തു. ഏരൂര്‍ ഇളവറാംകുഴി മാവിളയില്‍ വീട്ടില്‍ രാജേഷിനെയാണ് (32) സൈബര്‍ സെല്‍ നിര്‍ദേശപ്രകാരം പൊലീസ് അറസ്റ്റ് ചെയ്‌തത്. കായംകുളം പെരിങ്ങാല ധ്വനി വീട്ടില്‍ അരുണിനെയും (40) പൊലീസ് അറസ്റ്റ് ചെചെയ്‌തിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.