...
Home Health 2023-ൽ ഒരു ദശലക്ഷത്തിലധികം കോവിഡ് മരണങ്ങൾ ഉണ്ടാകാം; ചൈനയ്ക്ക് ആശങ്കയായി റിപ്പോർട്ട്

2023-ൽ ഒരു ദശലക്ഷത്തിലധികം കോവിഡ് മരണങ്ങൾ ഉണ്ടാകാം; ചൈനയ്ക്ക് ആശങ്കയായി റിപ്പോർട്ട്

2023 ജനുവരിയിൽ നടക്കുന്ന ചൈനീസ് പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് സീറോ-കോവിഡ് നയത്തിൽ പെട്ടെന്നുള്ള ഇളവ് വരുത്തിയതിന് പിന്നാലെ കോവിഡ് കേസുകളിലും മരണങ്ങളിലും വലിയ വർദ്ധനവിനാണ് ചൈന സാക്ഷ്യം വഹിക്കുന്നത്.

177

പുതുവർഷത്തിൽ ചൈനയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി. കോവിഡ് വൈറസ് വ്യാപനം വീണ്ടും തലപൊക്കിയ ചൈനയിൽ 2023-ൽ ഒരു ദശലക്ഷത്തിലധികം കോവിഡ് മരണങ്ങൾ ഉണ്ടാകാനിടയുണ്ടെന്ന് റിപ്പോർട്ട്. അമേരിക്ക ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്‌സ് ആൻഡ് ഇവാലുവേഷൻ പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

2023 ജനുവരിയിൽ നടക്കുന്ന ചൈനീസ് പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് സീറോ-കോവിഡ് നയത്തിൽ പെട്ടെന്നുള്ള ഇളവ് വരുത്തിയതിന് പിന്നാലെ കോവിഡ് കേസുകളിലും മരണങ്ങളിലും വലിയ വർദ്ധനവിനാണ് ചൈന സാക്ഷ്യം വഹിക്കുന്നത്. അടുത്ത വർഷം ഏപ്രിലോടെ രാജ്യത്തെ കോവിഡ് മരണങ്ങൾ 322,000 ആയി ഉയരുമെന്ന് IHME പറയുന്നു.

ഔവർ വേൾഡ് ഇൻ ഡാറ്റ പുറത്തുവിട്ട കണക്കനുസരിച്ച് നിലവിൽ ചൈനയിലെ 5,235 മരണങ്ങൾ വൈറസുമായി ബന്ധപ്പെട്ടിരിക്കുന്നു. ചൈനയിലെ മറ്റ് ജനസംഖ്യാ ഗ്രൂപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വൈറസ് ബാധിതരായ ചൈനയിലെ പ്രായമായ ജനസംഖ്യയെക്കുറിച്ച് വിദഗ്ധർ കൂടുതൽ ആശങ്കാകുലരാണ് – IHME ഡയറക്ടർ ക്രിസ് മുറെ പറഞ്ഞു.

ലോകമാകെയുള്ള ഒമൈക്രോൺ വകഭേദങ്ങൾക്കെതിരെ പല സ്ഥലങ്ങളിലും പ്രതിരോധശേഷി കുറയുമെന്ന് മുറെ അഭിപ്രായപ്പെട്ടു, എന്നാൽ ചൈനയാണ് ഏറ്റവും വലിയ ആശങ്ക മുറെ പറഞ്ഞു. സീറോ-കോവിഡ് നയം സുസ്ഥിരമല്ലാതായ സാഹചര്യത്തിൽ ചൈന മികച്ച വാക്സിനുകളോ കൂടുതൽ വാക്സിനേഷനുകളോ ആൻറിവൈറലുകളോ നൽകുമെന്ന് സൂചിപ്പിച്ചിട്ടില്ലെന്ന് മുറെ പറഞ്ഞു

ഈ വർഷം ഡിസംബർ മുതൽ 2023 ജനുവരി വരെ ചൈനയിലെ എല്ലാ പ്രവശ്യകളും നിയന്ത്രണങ്ങൾ നീക്കിയാൽ ഒരു 10 ലക്ഷത്തിൽ 684 ആളുകൾ വീതം മരിക്കുമെന്നാണ് ഹോങ് കോങ് യൂണിവേഴ്സിറ്റിയുടെ പഠനത്തിൽ പറയുന്നത്. ചൈനയുടെ ജനസംഖ്യ എന്നത് 1.41 ബിലൈൺ ആയിരിക്കെ 9,64,400 പേർ കൊല്ലപ്പെടുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

2022 ജൂലൈ മാസത്തിൽ പുറത്തിറക്കിയ മറ്റൊരു പഠനത്തിൽ ചൈനയിലെ നിയന്ത്രണങ്ങളില്ലാതെയുള്ള ഒമിക്രോൺ തരംഗത്തിൽ ആറുമാസത്തിനുള്ളിൽ 1.55 ദശലക്ഷം മരണമുണ്ടാകുമെന്നാണ് ഷാങ്ഹായ് ഫുഡാൻ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകർ നടത്തിയ പഠന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.