തമാശക്ക് കോഴിമുട്ട മകളുടെ തലയില്‍ ഉടച്ച അമ്മക്ക് 1.77 ലക്ഷം രൂപ പിഴ

ഒരു തമാശയാണെങ്കിലും മറ്റ് ചില സാഹചര്യങ്ങളില്‍ ഇത് ഒരു പീഡന പ്രവര്‍ത്തിയായി കണക്കാക്കപ്പെട്ടു

കുട്ടികളെ വളര്‍ത്തുക എന്നത് വളരെ ഉത്തരവാദിത്തമുള്ള ഒരു പ്രവൃത്തിയാണ്. വിവിധ രീതിയിലുള്ള പാരന്റിങ് രീതികളെ കുറിച്ചും ധാരാളം ചര്‍ച്ചകള്‍ ഉയര്‍ന്നു വരുന്നുണ്ട്. പ്രത്യേകിച്ച് കൊച്ചുകുട്ടികളുടെ കാര്യത്തില്‍. കുട്ടികളുടെ വീഡിയോകളും ചിത്രങ്ങളും പങ്കുവെക്കുന്നതിനും അവർക്ക് ദേഹോപദ്രവം ചെയ്യുന്നതിനുമെല്ലാം ഓരോ രാജ്യങ്ങളിലും വ്യത്യസ്തമായ മാനദണ്ഡങ്ങളും നിര്‍ദേശങ്ങളുമുണ്ട്.

കുട്ടികളുമായി രക്ഷിതാക്കള്‍ ഇടപ്പെടുന്ന രീതിയും അവരുടെ വളര്‍ച്ചയില്‍ വളരെ പ്രധാനമാണ്. അച്ചടക്കം, വാത്സല്യം, തമാശകള്‍ ഇവയെല്ലാം അവരെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. എന്നാല്‍, വൈറലാകാന്‍ തമാശക്ക് ചെയ്‌ത കാര്യം കെണിയിലാക്കിയാലോ?

സ്വീഡനില്‍ നിന്നുള്ള യുവതിയാണ് മകളെ ഉപദ്രവിച്ചു എന്നതിന് പണി വാങ്ങിയത്. പ്രാങ്ക് വീഡിയോയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറൽ ആകാൻ നോക്കിയതാണ് തിരിച്ചടിയായത്. 2023ല്‍ സ്വീഡനിലെ ഹെല്‍സിങ്‌ബോര്‍ഗിലാണ് സംഭവം നടന്നത്. ആരുടെയെങ്കിലും തലയില്‍ മുട്ട ഉടക്കുന്ന ഒരു വൈറല്‍ ട്രെന്‍ഡില്‍ പങ്കാളിയായതാണ് 24 കാരിയായ യുവതി. സാധാരണയായി ഇത് ഒരു തമാശയായാണ് കാണുന്നത്. എന്നാല്‍, അതില്‍ അപകടവും ഉണ്ട്.

യുവതി തൻ്റെ ഇളയ മകളുടെ തലയിലാണ് ട്രെന്‍ഡിൻ്റെ ഭാഗമായി മുട്ട ഉടച്ചത്. എന്നാല്‍, കാര്യങ്ങള്‍ അപ്രതീക്ഷിത തിരിച്ചടി നല്‍കുകയായിരുന്നു. കുട്ടിക്ക് ഇത് അസ്വസ്ഥത ഉണ്ടാക്കുകയും വേദനിക്കുന്നതായി പറയുകയും ചെയ്‌തു. എന്നാല്‍, ഒരു നിമിഷം മകളെ ശ്രദ്ധിച്ചെങ്കിലും യുവതി പിന്നീട് ചിരി തുടരുകയായിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്‌തു.

വീഡിയോ തമാശയായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചെങ്കിലും സ്വീഡിഷ് അധികൃതര്‍ ഇതിനെ ഗൗരവമായി എടുത്തു. ചില സന്ദര്‍ഭങ്ങളില്‍ ഇത് ഒരു തമാശയാണെങ്കിലും മറ്റ് ചില സാഹചര്യങ്ങളില്‍ ഇത് ഒരു പീഡന പ്രവര്‍ത്തിയായി കണക്കാക്കപ്പെട്ടു. സ്വീഡിഷ് പോലീസ് യുവതിയെ അറസ്റ്റ് ചെയ്‌തു. തൻ്റെ മകളോട് യുവതി അനുചിതമായി പെരുമാറിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് അവരെ കോടതിയില്‍ ഹാജരാക്കുകയും ചെയ്‌തു.

ഓണ്‍ലൈനിലെ വൈറല്‍ ട്രെന്‍ഡിൻ്റെ ഭാഗമായാണ് താന്‍ മകളുടെ തലയില്‍ മുട്ട ഉടച്ചതെന്ന് യുവതി വിശദീകരിക്കാന്‍ ശ്രമിച്ചിട്ടും കോടതി അത് ഉള്‍കൊള്ളാന്‍ തയ്യാറായില്ല. കഴിഞ്ഞ മാസമാണ് സംഭവത്തില്‍ കോടതി വിധി വന്നത്. അമ്മയ്ക്ക് കോടതി 2,070 ഡോളര്‍ (ഏകദേശം 1.77 ലക്ഷം രൂപ) പിഴ ചുമത്തി. ഇൻ്റെര്‍നെറ്റില്‍ ട്രെന്‍ഡ് ആകുന്ന കാര്യങ്ങള്‍ പ്രത്യേകിച്ച് കുട്ടികള്‍ ഉള്‍പ്പെട്ടിരിക്കുന്നത് ഓഫ്‌ലൈനില്‍ എല്ലായ്‌പ്പോഴും സ്വീകാര്യമല്ലെന്ന വ്യക്തമായ സന്ദേശമാണ് കോടതി വിധി നല്‍കുന്നത്.

ഈ അസാധാരണമായ കേസ് ഇന്നത്തെ സമൂഹത്തിന് വലിയൊരു ജാഗ്രതാ നിര്‍ദേശമാണ് നല്‍കുന്നത്. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള രസകരമായ നിമിഷങ്ങള്‍ കുടുംബ ജീവിതത്തിൻ്റെ ഭാഗമാണ്. എന്നാല്‍, നിരുപദ്രവകരമായി തോന്നുന്ന കാര്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ പങ്കുവെക്കുമ്പോള്‍ മറ്റുചില സന്ദര്‍ഭങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ് ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്തിക്കടക്കുന്ന ആദ്യദമ്പതികളായി ചരിത്രം കുറിച്ചത്. പ്രസിദ്ധമായ രാമസേതു പാതയിലൂടെ ആണ് ഇവർ നീന്തൽ പൂർത്തിയാക്കിയത്. മെയ് 7ന് പുലർച്ചെ ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്നാണ് ഇവർ നീന്തൽ ആരംഭിച്ചത്. 10 മണിക്കൂർ 45...

Keep exploring...

ചില രാജ്യങ്ങളിൽ പാമ്പുകൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ലോകത്ത് പാമ്പുകൾ സ്വാഭാവികമായി കാണപ്പെടാത്ത രാജ്യങ്ങൾ എന്ന ആശയം പലർക്കും ആദ്യം ഓർമ്മിപ്പിക്കുന്നത് ന്യൂസിലാൻഡിനെയാണ്. എന്നാൽ ഈ പട്ടികയിൽ...

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ്...

More News

എട്ട് വർഷത്തിന് ശേഷം ആകാശവാണിയിൽ അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം; മോഹൻലാലും ഭാഗമാകും

ആകാശവാണി ശ്രോതാക്കൾക്ക് ഗൃഹാതുര അനുഭവമായി അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം. എട്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് റേഡിയോ നാടകങ്ങളുടെ...

ചില രാജ്യങ്ങളിൽ പാമ്പുകൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ലോകത്ത് പാമ്പുകൾ സ്വാഭാവികമായി കാണപ്പെടാത്ത രാജ്യങ്ങൾ എന്ന ആശയം പലർക്കും ആദ്യം ഓർമ്മിപ്പിക്കുന്നത് ന്യൂസിലാൻഡിനെയാണ്. എന്നാൽ ഈ പട്ടികയിൽ...

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ്...

ക്രീസിൽ ഉർവിൽ കൊടുങ്കാറ്റ്; റെക്കോർഡുകൾ തകർത്തെറിഞ്ഞ് ചെന്നൈയുടെ പുത്തൻ താരം

ഐ.പി.എൽ 2026-ൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ചെന്നൈ സൂപ്പർ കിങ്സിന്റെ ഗുജറാത്തി താരം ഉർവിൽ പട്ടേൽ ചരിത്ര നേട്ടം...

വിജയ്–എം.കെ. സ്റ്റാലിൻ കൂടിക്കാഴ്ച: തമിഴ്‌നാട് രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങളുടെ തുടക്കമോ?

| വേദനായകി തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ കൗതുകവും ചർച്ചയും സൃഷ്ടിച്ച സംഭവങ്ങളിലൊന്നായി മാറുകയാണ് എം.കെ. സ്റ്റാലിനും പുതിയ മുഖ്യമന്ത്രി വിജയ്‌യും...

എം‌ജി‌എൻ‌ആർ‌ഇ‌ജി‌എക്ക് പകരമായി വി‌ബി-ജി റാം ജി ആക്റ്റ്; ഗ്രാമീണ തൊഴിലാളികൾക്ക് എന്ത് മാറ്റങ്ങൾ?

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (എംജിഎൻആർഇജിഎ) പകരമായി, റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) നുള്ള പുതിയ...

മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ സിദ്ധരാമയ്യ; വിലപ്പെട്ട സ്ഥാനങ്ങൾ വാഗ്‌ദാനം

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് വേണ്ടി ഉറച്ചുനില്‍ക്കുന്ന മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ ഇറങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അനുനയ...

ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ പിണറായി വിജയൻ ഇനിമുതൽ താമസം

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. തിരുവനന്തപുരത്ത് വാടക വീടെടുത്തു. ബേക്കറി ജംഗ്ഷനിലാണ് വീടെടുത്തത്. ഡൽഹിയിൽ നിന്ന്...