Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
ജയിലിൽ കഴിയുന്ന മകന് നൽകാൻ കഞ്ചാവുമായി അമ്മ, അറസ്റ്റ് ചെയ്‌ത്‌ എക്സൈസ് അന്വേഷണം | Nalamidam
20 September 2026
Home News Kerala ജയിലിൽ കഴിയുന്ന മകന് നൽകാൻ കഞ്ചാവുമായി അമ്മ, അറസ്റ്റ് ചെയ്‌ത്‌ എക്സൈസ് അന്വേഷണം

ജയിലിൽ കഴിയുന്ന മകന് നൽകാൻ കഞ്ചാവുമായി അമ്മ, അറസ്റ്റ് ചെയ്‌ത്‌ എക്സൈസ് അന്വേഷണം

കാപ്പ നിയമ പ്രകാരം ജയിലിൽ കഴിയുന്ന ഹരികൃഷ്ണന് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത്

207

തൃശ്ശൂരിൽ ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായ വന്ന അമ്മ അറസ്റ്റിൽ. തിരുവനന്തപുരം പന്നിയോട് കുന്നിൽ വീട്ടിൽ ബിജുവിൻ്റെ ഭാര്യ ലത(45) ആണ് അറസ്റ്റിലായത്. വിയ്യൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ ആണ് ലത അറസ്റ്റിലായത്.

ഹാൻഡ് ബാഗിലാണ് ലത കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 80 ​ഗ്രാം കഞ്ചാവാണ് ലതയുടെ ഹാൻഡ് ബാഗിൽ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തത്. കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നിധിൻ കെ.വി യും സംഘവും ആണ് ഇവരെ അറസ്റ്റ് ചെയ്‌തത്.

കാപ്പ നിയമ പ്രകാരം ജയിലിൽ കഴിയുന്ന ഹരികൃഷ്ണന് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത്. മകന് ജയിലിനുള്ളിൽ കഞ്ചാവ് നൽകാൻ അമ്മ വരുന്നുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സ്ഥലത്ത് നിരീക്ഷണം നടത്തിയത്. പിന്നാലെ ഇവർ പിടിയിലാവുകയായിരുന്നു