...
Home News Kerala ദെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ ഷെയ്ക് ഹസൻ ഖാനെ കണ്ടെത്തി

ദെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ ഷെയ്ക് ഹസൻ ഖാനെ കണ്ടെത്തി

പർവതത്തിൽ കുടുങ്ങിയതോടെ ഷെയ്ഖ് ഹസൻ, രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് പലരെയും ബന്ധപ്പെട്ടിരുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റിൽ ധനകാര്യ വകുപ്പ് ജീവനക്കാരനാണ് ഷെയ്‌ഖ് ഹസൻ.

141

നോർത്ത് അമേരിക്കയിലെ ദെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ സുരക്ഷിതൻ. ഷെയ്ഖ് ഹസൻ സുരക്ഷിതനാണെന്ന അറിയിപ്പ് കേരളാ സർക്കാരിനും നാട്ടിലെ അടുത്ത സുഹൃത്തുക്കള്‍ക്കും ലഭിച്ചു. ഷെയ്ഖ് ഹസൻ സുരക്ഷിതമായി തിരിച്ച് ഇറങ്ങുന്നു എന്നാണ് സന്ദേശത്തിൽ ഉള്ളത്.

ഹസനും തമിഴ്‌നാട്ടിൽ നിന്നുള്ള മറ്റൊരു സഹ പർവതാരോഹകരും നിലവിൽ ബേസ് ക്യാമ്പിലേക്ക് ഇറങ്ങുകയാണെന്നും വ്യക്തമായിട്ടുണ്ട്. നേരത്തെ ഷെയ്ഖ് ഹസനെ രക്ഷിക്കാനായുള്ള ഇടപെടൽ ആവശ്യപ്പെട്ട് ശശി തരൂർ എം പി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിരുന്നു. ഷെയ്ഖ് ഹസൻ ഖാനെ തിരിച്ചെത്തിക്കാൻ ഇടപെടണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്.

നോർത്ത് അമേരിക്കയിലെ പർവതത്തിൽ കുടുങ്ങിയതോടെ ഷെയ്ഖ് ഹസൻ, രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് പലരെയും ബന്ധപ്പെട്ടിരുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റിൽ ധനകാര്യ വകുപ്പ് ജീവനക്കാരനാണ് ഷെയ്‌ഖ് ഹസൻ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.