...
Home News Kerala ‘ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ച അടക്കം’; എംആര്‍ അജിത് കുമാര്‍ പൊലീസ് ആസ്ഥാനത്ത്, മൊഴിയെടുക്കൽ

‘ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ച അടക്കം’; എംആര്‍ അജിത് കുമാര്‍ പൊലീസ് ആസ്ഥാനത്ത്, മൊഴിയെടുക്കൽ

അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌തു

268

തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയടക്കം ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ മൊഴി നല്‍കാന്‍ എഡിജിപി എംആര്‍ അജിത് കുമാര്‍ പൊലീസ് ആസ്ഥാനത്തെത്തി. മൊഴിയെടുക്കൽ ആരംഭിച്ചു. പ്രത്യക അന്വേഷണ സംഘത്തിൻ്റെ ചുമതലയുള്ള സംസ്ഥാന പൊലീസ് മേധാവി ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് നേരിട്ടാണ് അജിത് കുമാറിൻ്റെ മൊഴി രേഖപ്പെടുത്തുന്നത്.

അതിനിടെ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌തു. ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. അജിത് കുമാറിൻ്റെ അനധികൃത സ്വത്ത് സമ്പാദനവും കവടിയാറിലെ വീട് നിര്‍മ്മാണവും ഉള്‍പ്പടെ പിവി അന്‍വര്‍ മൊഴി നല്‍കിയ അഞ്ച് കാര്യങ്ങളിലാകും അന്വേഷണം.

ഡിജിപിയുടെ ശുപാര്‍ശ സര്‍ക്കാര്‍ വിജിലന്‍സ് മേധാവിക്ക് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാല്‍ വിജിലന്‍സ് മേധാവി നേരിട്ടാകും കേസ് അന്വേഷിക്കുക.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.