ബിസിനസ് ഭീമനും ടെസ്‌ല, സ്പേസ് എക്സ് തുടങ്ങിയ കമ്പനികളുടെ സ്ഥാപകനുമായ എലോൺ മസ്‌ക് 1990കളിൽ അമേരിക്കയിൽ അനധികൃതമായി ജോലിചെയ്തുവെന്ന് പുതിയ റിപ്പോർട്ട്. 1995-ൽ കലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ പഠനം ആരംഭിക്കാൻ എത്തിയ മസ്‌ക്, സർവകലാശാലയിൽ ചേർക്കാത്തതിനാൽ, വിദ്യാഭ്യാസ ആവശ്യത്തിനായി അനുമതി ലഭിച്ച ഒരു വിസയിൽ, ജോലി ചെയ്യുന്നത് നിയമവിരുദ്ധമായിരുന്നു.
മസ്‌ക് 1995-ൽ സ്ഥാപിച്ച കമ്പനിയായ സിപ്പ് 2, പിന്നീട് 1999-ൽ 30 കോടി ഡോളറിന് വിൽപ്പന നടത്തി. എന്നാൽ, പൂർണ സമയം വിദ്യാർഥിയായും അല്ലാതെയും ജോലിക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ, അമേരിക്കയിൽ മസ്ക് അനധികൃതമായി ജോലി ചെയ്തതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
2020-ലെ ഒരു പോഡ്കാസ്റ്റിൽ വിദ്യാർഥിയായി എത്തിയ സമയത്ത് മറ്റ് ജോലികളും ചെയ്തിരുന്നതായി മസ്‌ക് തന്നെ തുറന്നുപറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ, അദ്ദേഹം നിയമപരമായി അനധികൃതമായ പ്രവർത്തനം നടത്തിയിരുന്നുവെന്ന് സൂചിപ്പിക്കുന്നു.
മസ്‌കിന് നിയമപരമായ ജോലിയ്ക്കുള്ള അനുമതി ലഭിച്ചത് 1997-ലാണ്. ഇപ്പോൾ അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നിലപാടുമായി അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കുമെന്നും മസ്‌ക് പ്രഖ്യാപിച്ചിരുന്നു. 2017-2021 കാലയളവിൽ ട്രംപ് അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു.



