മസ്‌കിൻ്റെ മുഖത്ത് ഇടിയുടെ പാട്?; ഡോജില്‍ നിന്നുളള വിടവാങ്ങല്‍ ചടങ്ങിൽ എത്തി!

ഡോജ് മേധാവിയായി മസ്‌ക് വൈറ്റ് ഹൗസിലുണ്ടായിരുന്ന സമയത്ത് അദ്ദേഹത്തിൻ്റെ മകന്‍ എക്‌സ് നിരന്തരം അവിടെ സന്ദര്‍ശനം നടത്തിയിരുന്നു

വാഷിംഗ്ടണ്‍: ഡോജില്‍ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫീഷ്യന്‍സി) നിന്നും പടിയിറങ്ങിയതിന് പിന്നാലെ നടന്ന വിടവാങ്ങല്‍ ചടങ്ങിന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് എത്തിയത് മുഖത്ത് കറുത്ത പാടുകളുമായി. മസ്‌കിൻ്റെ മുഖത്തെ പാട് വലിയ തരത്തിലുളള ഊഹാപോഹങ്ങള്‍ ഉയരാന്‍ കാരണമായി. ഇതേക്കുറിച്ചുളള ചോദ്യത്തിന് മസ്‌ക് നല്‍കിയത് വളരെ രസകരമായ മറുപടിയാണ്. മകന്‍ ഇടിച്ചതിൻ്റെ പാടാണ് മുഖത്ത് എന്നാണ് അദ്ദേഹം പറഞ്ഞത്.

‘ഞാന്‍ എൻ്റെ മകന്‍ എക്‌സിനൊപ്പം കളിച്ചു കൊണ്ടിരിക്കുക ആയിരുന്നു. തമാശക്ക് ഞാന്‍ അവനോട് എൻ്റെ മുഖത്ത് ഇടിക്കൂ എന്ന് പറഞ്ഞു. അവന്‍ ഞാന്‍ പറഞ്ഞത് അതുപോലെ അനുസരിച്ചു. എൻ്റെ മുഖത്ത് ഇടിച്ചു. ഒരു അഞ്ചു വയസുകാരൻ്റെ ഇടിക്ക് ഇത്രയും ആഘാതമുണ്ടാകുമെന്ന് ഞാന്‍ കരുതിയില്ല. അവന്‍ ഇടിച്ച സമയത്ത് വേദനയൊന്നും ഇല്ലായിരുന്നു. പക്ഷെ, ഇപ്പോഴത് മുഖത്ത് പാടായി മാറി’, -ഇലോണ്‍ മസ്‌ക് പറഞ്ഞു.

ഡോജിൻ്റെ മേധാവിയായുളള അവസാന ദിനത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മസ്‌ക് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്‌തിരുന്നു. സര്‍ക്കാരിൻ്റെയും ഡോജിൻ്റെയും സുഹൃത്തും ഉപദേഷ്‌ടാവുമായി തുടരുമെന്ന് മസ്‌ക് അറിയിച്ചു. 2024ല്‍ ട്രംപിനായുളള തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഇലോണ്‍ മസ്‌ക് ലഹരി ഉപയോഗിച്ചിരുന്നു എന്ന ന്യൂയോര്‍ക്ക് ടൈംസിൻ്റെ ആരോപണമാണ് ഇപ്പോള്‍ മസ്‌കിൻ്റെ മുഖത്തെ പാട് ചര്‍ച്ചയാകാന്‍ കാരണമായത്.

ഇലോണ്‍ മസ്‌കിൻ്റെ മയക്കുമരുന്ന് ഉപയോഗം പരിധി കടന്നു; മൂത്രസഞ്ചിയെ വരെ ബാധിച്ചുവെന്ന് റിപ്പോര്‍ട്ട്. മസ്‌കിൻ്റെ മുഖത്തെ പാടിനെ കുറിച്ചുളള ചോദ്യത്തിന് താനത് ശ്രദ്ധിച്ചില്ലെന്ന് ആയിരുന്നു ട്രംപിൻ്റെ മറുപടി. എക്‌സിനെ അറിയാമെങ്കില്‍ അവനത് ചെയ്യുമെന്ന് നിങ്ങള്‍ക്ക് മനസിലാകുമെന്നും ട്രംപ് പറഞ്ഞു.

ഡോജ് മേധാവിയായി മസ്‌ക് വൈറ്റ് ഹൗസിലുണ്ടായിരുന്ന സമയത്ത് അദ്ദേഹത്തിൻ്റെ മകന്‍ എക്‌സ് നിരന്തരം അവിടെ സന്ദര്‍ശനം നടത്തിയിരുന്നു. ട്രംപ് വാർത്താ സമ്മേളനം നടക്കവെ അഞ്ചു വയസുകാരൻ്റെ പ്രവർത്തികളും നേരത്തെ വാർത്തയായിരുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ് കണ്ടത്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിൻ്റെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ-താനി ഈ നിർണായക ഉത്തരവാദിത്തം ഏറ്റെടുത്തു. യുഎസ് നിർദ്ദേശിച്ച ഒരു...

Keep exploring...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

More News

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...