...
Home News Kerala മുനമ്പം വിഷയത്തിൽ മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണം

മുനമ്പം വിഷയത്തിൽ മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണം

പുതിയ വഖഫ് നിയമപ്രകാരം നിർബന്ധമാക്കിയ ഓൺലൈൻ പോർട്ടൽ രജിസ്ട്രേഷൻ നടപടികൾ അനാവശ്യമാണോയെന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്.

158

| വേദനായകി

മുനമ്പം ഭൂമി വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നോട്ടുവെക്കുന്ന നിലപാട് പുതിയ ചർച്ചകൾക്ക് വഴിവെക്കുകയാണ്. പുതിയ വഖഫ് നിയമപ്രകാരം നിർബന്ധമാക്കിയ വഖഫ് പോർട്ടലിലെ രജിസ്ട്രേഷൻ നടപടികളുടെ പശ്ചാത്തലത്തിലാണ് വിഷയത്തിൽ രാഷ്ട്രീയവും മതസംഘടനകളുടെയും നിലപാടുകൾ ചോദ്യം ചെയ്യപ്പെടുന്നത്.

നിലവിലെ സ്റ്റാറ്റസ് പ്രകാരം വഖഫ് സ്വത്തായി പരിഗണിക്കപ്പെടുന്ന മുനമ്പം ഭൂമി കേരള വഖഫ് ബോർഡ് രജിസ്റ്റർ ചെയ്യാൻ പാടില്ലായിരുന്നുവെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ പറയുന്നത്. ഈ ഭൂമി വഖഫ് സ്വത്തല്ലെന്ന നിലപാട് സതീശൻ മുൻപും പലവട്ടം വ്യക്തമാക്കിയിട്ടുള്ളതിനാൽ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രതികരണം അതിശയപ്പെടുത്തുന്നതല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

എന്നാൽ, ഈ ഭൂമി വഖഫ് സ്വത്തായി പ്രഖ്യാപിച്ച സമയത്ത് കേരള വഖഫ് ബോർഡിന്റെ അധ്യക്ഷനായിരുന്നത് മുസ്ലിം ലീഗ് നേതാവ് പാണക്കാട് റഷീദലി ശിഹാബ് തങ്ങളായിരുന്നു എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യമായി മാറുന്നത്. അന്നത്തെ വഖഫ് ബോർഡിന്റെ തീരുമാനം തെറ്റായിരുന്നോയെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

നിലവിൽ മുനമ്പം ഭൂമി വഖഫ് സ്വത്തല്ലെന്ന അഭിപ്രായം മുസ്ലിം ലീഗ് പാർട്ടിക്കുണ്ടോയെന്നും അത് സംബന്ധിച്ച് പാർട്ടി ഔദ്യോഗിക നിലപാട് വ്യക്തമാക്കണമെന്നും വിവിധ കോണുകളിൽ നിന്ന് ആവശ്യങ്ങൾ ഉയരുന്നുണ്ട്. അതോടൊപ്പം സമസ്ത, മുജാഹിദ് സംഘടനകൾ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മുസ്ലിം മതസംഘടനകളുടെ നിലപാടും വ്യക്തമാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

പുതിയ വഖഫ് നിയമപ്രകാരം നിർബന്ധമാക്കിയ ഓൺലൈൻ പോർട്ടൽ രജിസ്ട്രേഷൻ നടപടികൾ അനാവശ്യമാണോയെന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. വഖഫ് സ്വത്തുകളുടെ രജിസ്ട്രേഷനും നിയമപരമായ സാധുതയും ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടെ, മുനമ്പം വിഷയം സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും വലിയ ചർച്ചയാകുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.