ശബരിമല യോഗദണ്ഡ് സ്വർണം പൂശാൻ പത്മകുമാറിൻ്റെ മകന് ചുമതല നൽകിയതിൽ ദുരൂഹത

വൃത്തിയാക്കണമെന്ന് തന്ത്രി പറഞ്ഞപ്പോള്‍ വിശ്വാസിയായ തൻ്റെ മകനെ ഏല്‍പ്പിക്കുകയായിരുന്നു എ.പത്മകുമാര്‍ പറഞ്ഞു

ശബരിമലയിലെ യോഗദണ്ഡിൻ്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടും ദുരൂഹത. അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിൻ്റെ മകന്‍ ജയശങ്കര്‍ പത്മകുമാറിനാണ് യോഗദണ്ഡും രുദ്രാക്ഷ മാലയും സ്വര്‍ണ്ണം പൂശാന്‍ ചുമതല നല്‍കിയത്. എന്ത് മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിലാണ് പത്മകുമാറിൻ്റെ മകനെ ചുമതല ഏല്‍പ്പിച്ചതെന്നത് വ്യക്തമല്ല. ഇതിനായി ഹൈക്കോടതി അനുമതി നല്‍കിയിരുന്നോ എന്നതും സംശയ മുനയില്‍ നില്‍ക്കുകയാണ്.

ശ്രീകോവിലിനുള്ളിലെ ഗര്‍ഭ ക്ഷേത്രത്തില്‍ മാത്രം സൂക്ഷിക്കുന്ന യോഗദണ്ഡും രുദ്രാക്ഷ മാലയും അറ്റകുറ്റപ്പണിക്കായി ശബരിമലക്ക്‌ പുറത്തു കൊണ്ടുപോയോ എന്നതിലാണ് വ്യക്തത കുറവുള്ളത്. 2019ല്‍ ദ്വാരപാലക ശില്‍പങ്ങളിലെ പാളികളുടെ അറ്റകുറ്റപ്പണിക്ക് തൊട്ടുമുമ്പാണ് യോഗഗണ്ഡിൻ്റെ അറ്റകുറ്റപ്പണിയും നടന്നത്.

സന്നിധാനത്ത് തന്നെയാണ് സ്വര്‍ണം ചുറ്റുന്ന പ്രവൃത്തി നടന്നതെന്ന് ദേവസ്വം ബോര്‍ഡ് വിശദീകരിച്ചെങ്കിലും രേഖകളില്‍ സ്ഥലം വ്യക്തമാക്കിയിട്ടില്ല. 2019-ലെ ദേവസ്വം ബോര്‍ഡ് തീരുമാന പ്രകാരമാണ് സ്വര്‍ണം ചുറ്റാനായി യോഗദണ്ഡും രുദ്രാക്ഷ മാലയും പുറത്തെടുത്തത്. മഹസറിൻ്റെ പകര്‍പ്പ് റിപ്പോര്‍ട്ടർ ന്യൂസ് പുറത്തുവിട്ടു.

അതേസമയം, ദേവസ്വം ബോര്‍ഡ് എടുത്ത തീരുമാനത്തില്‍ യാതൊരു അവ്യക്തയും ഇല്ലെന്ന് എ.പത്മകുമാര്‍ പറഞ്ഞു. തടി കൊണ്ടുള്ളതാണ് യോഗദണ്ഡ്. അതൊന്ന് വൃത്തിയാക്കണമെന്ന് തന്ത്രി പറഞ്ഞപ്പോള്‍ വിശ്വാസിയായ തൻ്റെ മകനെ ഏല്‍പ്പിക്കുകയായിരുന്നു. അവൻ്റെ ചിലവിലാണ് അത് ചെയ്‌തത്. ശബരിമലയില്‍ തന്നെയായിരുന്നു അറ്റകുറ്റപ്പണി നടത്തിയതെന്നും പത്മകുമാര്‍ വിശദീകരിക്കുന്നു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘യുദ്ധചെലവ് അറബ് രാജ്യങ്ങളിൽ നിന്നും ഈടാക്കാൻ ട്രംപ്’; ഇന്ത്യയിലേക്ക് പറക്കാനിരുന്ന ഇറാൻ വിമാനം അമേരിക്ക തകർത്തു

മാനുഷിക സഹായം ശേഖരിക്കാൻ ഇന്ത്യയിലേക്ക് പറക്കാനിരുന്ന ഇറാൻ വിമാനം തകർത്ത് അമേരിക്ക. മഷദ് അന്താരാഷ്ട്ര വിമാന താവളത്തിൽ നിലയുറപ്പിച്ചിരുന്ന വിമാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. മരുന്നും മെഡിക്കൽ സാമഗ്രികളും ശേഖരിക്കാൻ ദൽഹിയിൽ ബുധനാഴ്‌ച പുലർച്ചെ നാലിന് എത്താനിരുന്ന വിമാനമാണ് തകർത്തത്. ഇറാനിലെ സ്വകാര്യ വിമാന കമ്പനിയായ മഹൻ എയറിൻ്റെതാണ് ആക്രമിക്കപ്പെട്ട വിമാനം. അന്താരാഷ്ട്ര നിയമത്തിൻ്റെ ലംഘനമാണ് ആക്രമണമെന്ന്...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അതൃപ്തി തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...