ആദായ നികുതി വകുപ്പ് കണ്ടെത്തിയ സിഎംആര്‍എല്ലിൻ്റെ രേഖകളിൽ യുഡിഎഫ് നേതാക്കളുടെ പേരുകള്‍ വന്നതിന് പിന്നാലെ ആശങ്കയോടെ നേതാക്കള്‍. ഇഡി റെയ്‌ഡില്‍ കരുതലോടെയാണ് യുഡിഎഫുള്ളത്. സിഎംആര്‍എൽ ഉടമ ശശിധരൻ കർത്തയിൽ നിന്ന് നേതാക്കള്‍ പണം വാങ്ങിയിരുന്നുവെന്ന് രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി എന്നിവർ തുറന്നു സമ്മതിച്ചിരുന്നു. ആദായ നികുതി വകുപ്പ് കണ്ടെത്തിയ രേഖകളിലാണ് നേതാക്കളുടെ പേരുകളുള്ളത്.
ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, വികെ ഇബ്രാഹിം കുഞ്ഞ് എന്നിവരാണ് പണം വാങ്ങിയത്. പിവി, ഒസി, ആര്‍സി, കെകെ, ഐകെ എന്നാണ് രേഖയിലുള്ളത്. പിവി താനല്ലെന്ന് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ നിഷേധിച്ചിരുന്നു. തങ്ങള്‍ പണം വാങ്ങിയിട്ടുണ്ടെന്ന് യുഡിഎഫ് നേതാക്കളും സമ്മതിച്ചു.
ഔദ്യോഗിക പദവിയില്‍ ഇരുന്നപ്പോള്‍ സിഎംആര്‍എല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസർ കെഎസ് സുരേഷ് കുമാറിൻ്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത രേഖയിലാണ് പേരുള്ളത്. ആദായ നികുതി വകുപ്പാണ് രേഖകള്‍ കണ്ടെടുത്തത്.



