...
Home Entertainments ‘ദേശീയ ചലച്ചിത്ര അവാര്‍ഡ്’; മലയാളത്തിന് അഞ്ച് പുരസ്‌കാരങ്ങള്‍

‘ദേശീയ ചലച്ചിത്ര അവാര്‍ഡ്’; മലയാളത്തിന് അഞ്ച് പുരസ്‌കാരങ്ങള്‍

2023ല്‍ സെന്‍സര്‍ ചെയ്‌ത ചിത്രങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടത്

393

71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. 2023ല്‍ സെന്‍സര്‍ ചെയ്‌ത ചിത്രങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടത്. ‘ഉള്ളൊഴുക്ക്’ ആണ് മികച്ച മലയാള ചിത്രം. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉര്‍വശി മികച്ച സഹനടിയായി.

‘പൂക്കാലം’ എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവന്‍ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരത്തിന് പൂക്കാലം എന്ന ചിത്രത്തിലൂടെ മിഥുന്‍ മുരളി അര്‍ഹനായി. മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ പുരസ്‌കാരം മോഹന്‍ദാസിനാണ്.

മികച്ച നടനുള്ള പുരസ്‌കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിക്കും. മികച്ച നടിക്കുള്ള പുരസ്‌കാരം റാണി മുഖര്‍ജിക്ക്. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ‘കേരള സ്റ്റോറി’യിലൂടെ സുദിപ്തോ സെന്‍ നേടി. വിധു വിനോദ് ചോപ്ര ഒരുക്കിയ ‘ട്വല്‍ത്ത് ഫെയിൽ’ ആണ് മികച്ച ചിത്രം. മികച്ച ജനപ്രീയ സിനിമ കരണ്‍ ജോഹര്‍ സംവിധാനം ചെയ്‌ത ‘റോക്കി ഓര്‍ റാണി കി പ്രേം കഹാനി’ ആണ്.

ആനിമലിന് പ്രത്യേക ജൂറി പരാമര്‍ശം. മികച്ച മലയാള സിനിമക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്ക് സ്വന്തമാക്കി. മികച്ച ചിത്രം ‘ഭഗവന്ത് കേസരി’. മികച്ച തമിഴ് ചിത്രം ‘പാര്‍ക്കിങ്’. മികച്ച ഒഡിയ ചിത്രം ‘പുഷ്‌കര’. മികച്ച മറാത്തി സിനിമക്കുള്ള പുരസ്‌കാരം ‘ശ്യാംചി ആയ്’ നേടി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.