...
Home News Kerala ‘ദേശീയപാത നിർമാണം’; ക്രെയിനിൻ്റെ ബോക്‌സ് പൊട്ടി വീണ് രണ്ട് തൊഴിലാളികൾ മരിച്ചു

‘ദേശീയപാത നിർമാണം’; ക്രെയിനിൻ്റെ ബോക്‌സ് പൊട്ടി വീണ് രണ്ട് തൊഴിലാളികൾ മരിച്ചു

ഊരാളുങ്കൽ സൊസൈറ്റി ജീവനക്കാരാണ് മരിച്ചത്

333

ദേശീയപാത 66ൽ കാസർകോട് തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടി വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. വടകര നാദാപുരം റോഡ് സ്വദേശി അക്ഷയ് (30), മണിയൂർ സ്വദേശി അശിൻ (26) എന്നിവരാണ് മരിച്ചത്. ഇവർ ഊരാളുങ്കൽ സൊസൈറ്റി ജീവനക്കാരാണ്.

ദേശീയപാത 66ൽ ആറുവരിപ്പാത നിർമാണം പൂർത്തിയായ മൊഗ്രാൽ- പുത്തൂരിൽ വ്യാഴാഴ്‌ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. തെരുവ് വിളക്ക് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി സ്ഥാപിക്കുന്നതിനിടെ ക്രെയിനിൻ്റെ ഹൈഡ്രോളിക് ബോക്‌സ് തകർന്ന് വീണു. ജോലി ചെയ്യുകയായിരുന്ന അക്ഷയും അശ്വിനും സർവ്വീസ് റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി ഗുരുതരമായി പരിക്കേൽക്കുകയും ആയിരുന്നു.

കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും അക്ഷയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വിദഗ്‌ദ ചികിത്സക്കായി മംഗലാപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അശ്വിനും മരണപ്പെട്ടു. കുമ്പള പൊലീസ് കേസെടുത്ത് അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.