...
Home News International നെതന്യാഹുവിൻ്റെ സ്‌കൈ എസ്‌കേപ്പ് അറസ്റ്റ് ഒഴിവാക്കാന്‍; അമേരിക്കക്ക് പറന്നത് ഇങ്ങനെ

നെതന്യാഹുവിൻ്റെ സ്‌കൈ എസ്‌കേപ്പ് അറസ്റ്റ് ഒഴിവാക്കാന്‍; അമേരിക്കക്ക് പറന്നത് ഇങ്ങനെ

അമേരിക്കയിലേക്കുള്ള ഇസ്രയേലി വിമാനങ്ങള്‍ ഫ്രഞ്ച് വ്യോമാതിര്‍ത്തി ഉള്‍പ്പെടെ മധ്യ യൂറോപ്പിലൂടെ ആണ് പോകാറുള്ളത്

284

അമേരിക്കൻ യാത്രയില്‍ യൂറോപ്പിലെ മിക്ക വ്യോമ അതിർത്തികളും ഒഴിവാക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധ കുറ്റകൃത്യങ്ങളുടെ പേരിലുള്ള അറസ്റ്റ് ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. വ്യാഴാഴ്‌ച ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ പ്രസംഗിക്കാനാണ് നെതന്യാഹു ന്യൂയോർക്കിലേക്ക് പോയത്. ഔദ്യോഗിക ജെറ്റ് ആയ വിങ്സ് ഓഫ് സിയോണിൻ്റെ യാത്രാവഴികൾ പുറത്തുവന്നു.

2024 നവംബറില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഗാസയിലെ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്ക് എതിരായ കുറ്റകൃത്യങ്ങളും ആരോപിച്ചായിരുന്നു വാറണ്ട്.

യൂറോപ്പിലെ നിരവധി ഐസിസി അംഗരാജ്യങ്ങള്‍ തങ്ങളുടെ അതിർത്തിയിൽ നെതന്യാഹു പ്രവേശിച്ചാല്‍ കസ്റ്റഡിയിൽ എടുക്കുമെന്ന് പരസ്യമായി പറഞ്ഞിരുന്നതോടെ ആണ് ഇക്കാര്യം വ്യക്തമായത്.

നെതന്യാഹുവിൻ്റെ ജെറ്റ് തെക്കന്‍ ആര്‍ക്ക് പ്രദേശത്ത് കൂടിയാണ് കടന്നുപോയത്. ഗ്രീസിൻ്റെയും ഇറ്റലിയുടെയും അതിര്‍ത്തികള്‍ മാത്രം കടക്കുകയും തുടർന്ന് മെഡിറ്ററേനിയന്‍ പ്രദേശം വഴി പോയ വിമാനം, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലൂടെ കടന്നു പോകാതെ ജിബ്രാള്‍ട്ടര്‍ കടലിടുക്ക് വഴി അറ്റ്‌ലാന്റിക് കടന്ന് പോകുകയും ആയിരുന്നു.

സാധാരണയായി, അമേരിക്കയിലേക്കുള്ള ഇസ്രയേലി വിമാനങ്ങള്‍ ഫ്രഞ്ച് വ്യോമാതിര്‍ത്തി ഉള്‍പ്പെടെ മധ്യ യൂറോപ്പിലൂടെ ആണ് പോകാറുള്ളത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.