...
Home Business 82.7 ബില്യൺ ഡോളർ; വാർണർ ബ്രദേഴ്സിനെ നെറ്റ്ഫ്ലിക്സ് ഏറ്റെടുക്കുന്നു

82.7 ബില്യൺ ഡോളർ; വാർണർ ബ്രദേഴ്സിനെ നെറ്റ്ഫ്ലിക്സ് ഏറ്റെടുക്കുന്നു

ലോകത്ത് 300 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാർ ഉള്ള ഏറ്റവും വലിയ പെയ്ഡ് സ്ട്രീമിംഗ് സേവനമാണ് നെറ്റ്‌ഫ്ലിക്സ്. നെറ്റ്‌ഫ്ലിക്സ്, കോംകാസ്റ്റ്, പാരാമൗണ്ട് എന്നിവർ തമ്മിലുണ്ടായ കനത്ത ബിഡ്ഡിംഗ് മത്സരത്തിനാണ് അവസാനം നെറ്റ്‌ഫ്ലിക്സിന് വിജയമാകുന്നത്.

203

അമേരിക്കൻ സിനിമാ നിർമാണ ഭീമനായ വാർണർ ബ്രദേഴ്സിനെ സ്ട്രീമിംഗ് പ്ലാറ്റ്ഫോം നെറ്റ്‌ഫ്ലിക്സ് ഏറ്റെടുക്കുന്നു. 82.7 ബില്യൺ ഡോളറിലാണ് ഈ വൻ ഏറ്റെടുക്കൽ കരാർ ഉറപ്പാക്കിയിരിക്കുന്നത്. വാർണർ ബ്രദേഴ്സ് നെറ്റ്‌ഫ്ലിക്സിന്റെ ഭാഗമാകുന്നത് മൂലം, കൂടുതൽ സിനിമകളും ഉള്ളടക്കവും പ്ലാറ്റ്ഫോമിൽ ലഭ്യമാകുമെന്ന് നെറ്റ്‌ഫ്ലിക്സ് അറിയിച്ചു. കുറഞ്ഞ നിരക്കിൽ എച്ച്‌ബിഒ മാക്സും നെറ്റ്‌ഫ്ലിക്സും ഒരുമിച്ചുള്ള സബ്‌സ്‌ക്രിപ്ഷൻ ഓഫറുകളും അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

ലോകത്ത് 300 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാർ ഉള്ള ഏറ്റവും വലിയ പെയ്ഡ് സ്ട്രീമിംഗ് സേവനമാണ് നെറ്റ്‌ഫ്ലിക്സ്. നെറ്റ്‌ഫ്ലിക്സ്, കോംകാസ്റ്റ്, പാരാമൗണ്ട് എന്നിവർ തമ്മിലുണ്ടായ കനത്ത ബിഡ്ഡിംഗ് മത്സരത്തിനാണ് അവസാനം നെറ്റ്‌ഫ്ലിക്സിന് വിജയമാകുന്നത്.

വാർണർ ബ്രദേഴ്‌സ് ഡിസ്കവറിയുടെ സ്റ്റുഡിയോകളും എച്ച്‌ബിഒ മാക്സ് സ്ട്രീമിംഗ് സേവനവും ഏറ്റെടുക്കുന്നതിനായി കോംകാസ്റ്റ് നടത്തിയ ലേലത്തിലാണ് ഈ ഇടപാട് രൂപം കൊണ്ടത്. ഏറ്റെടുക്കൽ പൂർത്തിയായാൽ എച്ച്‌ബിഒ മാക്സിലെ സിനിമകളും ടെലിവിഷൻ ഷോകളും നെറ്റ്‌ഫ്ലിക്സിന്റെ ഭാഗമാകും.

നെറ്റ്‌ഫ്ലിക്സിന്റേയും എച്ച്‌ബിഒ മാക്സിന്റേയും നിലവിലെ എല്ലാ ഉപഭോക്താക്കൾക്കും പുതുക്കിയ ഒരു ഒറ്റ സബ്‌സ്ക്രിപ്ഷൻ പദ്ധതി വരാനിടയുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് വാർണർ ബ്രദേഴ്‌സ് ഡിസ്കവറി, സിനിമ-ടെലിവിഷൻ സ്റ്റുഡിയോകളും എച്ച്‌ബിഒ, സി.എൻ.എൻ തുടങ്ങി നിരവധി ചാനലുകളും വിൽപ്പനയ്ക്ക് വയ്ക്കാൻ തീരുമാനിച്ചത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.