...
Home Business ഇന്ത്യ- ജപ്പാൻ സാമ്പത്തിക ബന്ധത്തിൽ പുതിയ കുതിപ്പ്; ജാപ്പനീസ് കമ്പനികൾ ഇരട്ടിയാകും

ഇന്ത്യ- ജപ്പാൻ സാമ്പത്തിക ബന്ധത്തിൽ പുതിയ കുതിപ്പ്; ജാപ്പനീസ് കമ്പനികൾ ഇരട്ടിയാകും

മഹാരാഷ്ട്ര എഫ്.ഡി.എ കമ്മീഷണർ തുക്കാറാം മുണ്ടെയുടെ നേതൃത്വത്തിൽ നടന്ന കർശന ഗുണനിലവാര പരിശോധനകളെയും അദ്ദേഹം ഈ വേളയിൽ പ്രശംസിച്ചു.

3

ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തത്തിൽ നിർണായക വഴിത്തിരിവ്. വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ ജപ്പാൻ സന്ദർശനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരാബന്ധങ്ങൾ പുതിയ തലത്തിലേക്ക് കടക്കുകയാണ്. വരും വർഷങ്ങളിൽ ഇന്ത്യയിലെ ജാപ്പനീസ് കമ്പനികളുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയായി 3,000 ആയി ഉയരുമെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ വിപണി സാധ്യതകളും മെച്ചപ്പെട്ട വ്യവസായ അന്തരീക്ഷവുമാണ് ജാപ്പനീസ് കമ്പനികളെ വൻതോതിൽ ആകർഷിക്കുന്നത്.

നിക്ഷേപവും സാങ്കേതികവിദ്യയും

  • $67 ബില്യൺ നിക്ഷേപ ലക്ഷ്യം: അടുത്ത 10 വർഷത്തിനുള്ളിൽ ജപ്പാൻ ഇന്ത്യയ്ക്കായി നിശ്ചയിച്ച വൻകിട നിക്ഷേപ ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് വേഗത്തിലായി. ഇതിനോടകം തന്നെ ഇന്ത്യയിൽ 10 ബില്യൺ ഡോളറിലധികം നിക്ഷേപം എത്തിക്കഴിഞ്ഞു.
  • സാങ്കേതികവിദ്യാ കൈമാറ്റം: ഇന്ത്യയിൽ ഇതുവരെ ലഭ്യമല്ലാതിരുന്ന നൂതന സാങ്കേതികവിദ്യകൾ കൈമാറാൻ ജാപ്പനീസ് കമ്പനികൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

പ്രഖ്യാപനങ്ങളും പദ്ധതികളും

  1. ഡീപ്‌ടെക് ക്യാപിറ്റൽ കോറിഡോർ: ഇന്ത്യൻ ഡീപ്‌ടെക് സ്റ്റാർട്ടപ്പുകൾക്ക് ജാപ്പനീസ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് മൂലധന സഹായം ഉറപ്പാക്കുന്നതിനായി പുതിയ ഇടനാഴി വരുന്നു.
  2. സ്റ്റാർട്ടപ്പ് പിച്ചിംഗ് പ്ലാറ്റ്‌ഫോം: ‘ഷാർക്ക് ടാങ്ക്’ മാതൃകയിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ജാപ്പനീസ് നിക്ഷേപകർക്ക് മുന്നിൽ ആശയങ്ങൾ അവതരിപ്പിക്കാൻ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കും. ഇത് ഇരു രാജ്യങ്ങളിലെയും സംരംഭകർ തമ്മിലുള്ള വിടവ് നികത്തും.
  3. സിഇപിഎ പുനഃപരിശോധന: ജപ്പാനുമായുള്ള വർദ്ധിച്ചുവരുന്ന വ്യാപാരക്കമ്മി ആശങ്കയോടെ കാണുന്ന ഇന്ത്യ, ഉഭയകക്ഷി വ്യാപാരം സന്തുലിതമാക്കാൻ ‘സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ’ (CEPA) ഉടൻ പുനഃപരിശോധിക്കും. 2025-26 സാമ്പത്തിക വർഷത്തിൽ 27.5 ബില്യൺ ഡോളറായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള മൊത്തം ഉഭയകക്ഷി വ്യാപാരം.

ഭക്ഷ്യ കയറ്റുമതിയും ഗുണനിലവാരവും

ജപ്പാനിലേക്ക് ഇന്ത്യൻ ഭക്ഷ്യ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ വലിയ സാധ്യതകളുണ്ടെങ്കിലും, അവിടുത്തെ കർശനമായ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ആഗോള വിപണിയിൽ പിടിച്ചുനിൽക്കാൻ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് പിയൂഷ് ഗോയൽ ഓർമ്മിപ്പിച്ചു. മഹാരാഷ്ട്ര എഫ്.ഡി.എ കമ്മീഷണർ തുക്കാറാം മുണ്ടെയുടെ നേതൃത്വത്തിൽ നടന്ന കർശന ഗുണനിലവാര പരിശോധനകളെയും അദ്ദേഹം ഈ വേളയിൽ പ്രശംസിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.