പുതിയ സാമ്പത്തിക വർഷം; ഒട്ടേറെ മാറ്റങ്ങൾ

ദൈനംദിന സാമ്പത്തിക ഇടപാടുകളില്‍ സാധാരണക്കാര്‍ക്ക് വലിയ ഇളവുകള്‍ ലഭിക്കും

പുതിയ സാമ്പത്തിക വർഷം തുടങ്ങുകയാണ്. ഏപ്രിൽ 1 മുതൽ ഒട്ടേറെ മാറ്റങ്ങളാണ് വരാൻ പോകുന്നത്. ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയുള്ള കാര്യങ്ങളിൽ വളരെ പ്രധാനപ്പെട്ട മാറ്റങ്ങൾ സംഭവിക്കും.

പുതിയ ആധായ നികുതി നിയമം

പതിറ്റാണ്ടുകൾ പഴക്കമുള്ള ഇൻകം ടാക്‌സ് ആക്ട് 1961 ആണ് ഇതോടുകൂടി പഴങ്കഥയാകുന്നത്. കൂടുതൽ സുതാര്യതയും, കാര്യക്ഷമതയുമുള്ള നികുതി സംവിധാനമാണ് പുതിയ മാറ്റങ്ങളിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

ടാക്‌സ് ഇയർ

ഒരു വർഷം ടാക്‌സ് ഇയർ ആയി കണക്കാക്കുന്ന ആശയമാണ് നടപ്പാകുക. മുമ്പുണ്ടായിരുന്ന ഫിനാൻഷ്യൽ ഇയർ, അസസ്മെന്റ് ഇയർ എന്നീ വ്യത്യാസങ്ങൾ ഇനി ഉണ്ടാകില്ല. ഇത് ഫയലിങ് നടപടിക്രമങ്ങളിലെ സങ്കീർണത കുറക്കും. സാമ്പത്തിക വർഷം, അസസ്മെന്റ് വർഷം, പ്രീലിയസ് ഇയർ എന്നീ പ്രയോ​ഗങ്ങൾ ഇനി ഉണ്ടാകില്ല. നികുതി വർഷം എന്ന ഒറ്റ പ്രയോ​ഗം മാത്രമേ ഉണ്ടാകൂ.

പാൻ നൽകുന്നതിൽ ഇളവ്

ഇനി ദൈനംദിന സാമ്പത്തിക ഇടപാടുകളില്‍ സാധാരണക്കാര്‍ക്ക് വലിയ ഇളവുകള്‍ ലഭിക്കും. ചെറിയ ഇടപാടിനേക്കാൾ വലിയ മൂല്യമുള്ളവയില്‍ വ്യക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ബാങ്ക് നിക്ഷേപം, വാഹനം വാങ്ങല്‍, റിയല്‍ എസ്റ്റേറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങി വിവിധ മേഖലകളെ ബാധിക്കുന്ന അഞ്ച് മാറ്റങ്ങളാണ് പ്രധാനം.

20 ലക്ഷം രൂപക്ക് മുകളിലുള്ള വസ്‌തു ഇടപാടുകൾക്ക് മാത്രമേ പാൻ നൽകേണ്ടതുള്ളൂ. 5 ലക്ഷം രൂപക്ക് മുകളിലുള്ള വാഹനം വാങ്ങിയാൽ പാൻ നൽകിയാൽ മതി. ഇനി ഒരു സാമ്പത്തിക വർഷത്തെ മൊത്തം നിക്ഷേപം 10 ലക്ഷത്തിന് മുകളിലായാൽ മാത്രം പാൻ നൽകിയാൽ മതി.

പരിഷ്‌കരിച്ച സ്വർണപ്പണയ ചട്ടം

സ്വർണപ്പണയം സംബന്ധിച്ച റിസർവ് ബാങ്കിൻ്റെ പരിഷ്‌കരിച്ച ചട്ടം പൂർണതോതിൽ പ്രാബല്യത്തിലാകും. 2.5 ലക്ഷം രൂപയുള്ള വായ്‌പകൾക്ക് പണയം വെച്ച സ്വർണത്തിൻ്റെ മൂല്യത്തിൻ്റെ 85 ശതമാനം വരെ വായ്‌പയായി ലഭിക്കും.

സീറോ ബാലൻസ് അക്കൗണ്ടുകൾക്ക് സൗകര്യങ്ങൾ

അടിസ്ഥാന സേവിങ് അക്കൗണ്ടുകൾക്ക് ഇൻ്റെർനെറ്റ് മൊബൈൽ ബാങ്കിങ് അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാക്കും.

തപാൽ ഇൻഷുറൻസ് പരിധി 5 ലക്ഷമാകും

തപാൽ വഴി ഇന്ത്യക്കുള്ളിൽ അയക്കുന്ന ഉരുപ്പടികൾക്ക് ബാധകമായ ഇൻഷുറൻസ് പരിധി ഒരു ലക്ഷം രൂപ ആയിരുന്നത് 5 ലക്ഷം ആകും.

ടു ഫാക്ടർ ഒതന്റിക്കേഷൻ നിർബന്ധമാക്കും

എല്ലാ ഡിജിറ്റൾ പണമിടപാടുകൾക്കും ടു ഫാക്ടർ ഒതന്റിക്കേഷൻ നിർബന്ധമാക്കും.

വി​ദ്യാഭ്യാസം നികുതിയിളവ് വർധിപ്പിക്കും

പഴയ ആദായനികുതി സ്‌കീമിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അലവൻസിന് ലഭിച്ചിരുന്ന നികുതിയിളവ് പരിധി വർധിക്കും.

വാർഷിക ടോൾ പാസിന് വില കൂടും

വാർഷിക ടോൾ പാസിന്റെ വില 75 രൂപ വർധിക്കും.

എംഎസ്എംഇ ഈടുരഹിത വായ്‌പ പരിധി ലഭിക്കും

സൂക്ഷമ, ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള ഈടുരഹിത വായ്‌പ പരിധി 10 ലക്ഷം ആയിരുന്നത് 20 ലക്ഷം ആയി ഉയരും.

കേരളത്തിൻ്റെ നികുതി വിഹിതത്തിൽ മാറ്റം

16 ആം ധനകാര്യ കമ്മീഷൻ ശുപാർശയനുസരിച്ചുള്ള നികുതി വിഹിതമായിരിക്കും 2026 ഏപ്രിൽ ഒന്നുമുതൽ 2030 വരെ കേരളത്തിന് ലഭിക്കുക.

വിദേശ വിദ്യാഭ്യാസം ചികിത്സ ടിസിഎസ് കുറയും

വിദ്യാഭ്യാസ ചികിത്സാ ചിലവുകൾക്കായി വിദേശത്ത് പണമടക്കുന്നതിനുള്ള നിലവിലെ ടിസിഎസ് 5 ശതമാനമായിരുന്നത് 2 ശതമാനമായി കുറയും.

ടോൾ പ്ലാസകളിൽ ഇനി ഡിജിറ്റൽ ഇടപാട് മാത്രം

ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ഡിജിറ്റൽ ഇടപാടുകൾ മാത്രമേ അനുവദിക്കൂ.

മരിച്ചവരുടെ അക്കൗണ്ടുകൾ ചട്ടം മാറും

സഹകരണ ബാങ്കുകളിൽ‌ 5 ലക്ഷത്തിൽ താഴെയും മറ്റ് ബാങ്കുകളിൽ 15 ലക്ഷത്തിൽ താഴെയുമാണ് മരിച്ച വ്യക്തിയുടെ ബാലൻസ് എങ്കിൽ നോമിനിയോ ജോയിന്റ് അക്കൗണ്ട് ഹോൾഡറോ ഇല്ലെങ്കിൽ പോലും പലവിധ രോഖകൾ നൽകാതെ നിയമപരമായ അവകാശികൾക്ക് തുക ക്ലെയിം ചെയ്യാം.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന പതിവ് തുടർന്നുകൊണ്ട് നടൻ വിജയ് സ്ഥാപിച്ച തമിഴക വെട്രി കഴകം (ടിവികെ) തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ മുന്നേറ്റം നടത്തിയിരിക്കുകയാണ്. രണ്ട് വർഷം മുമ്പ് രൂപീകരിച്ച പാർട്ടി 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടി ഏറ്റവും...

Keep exploring...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

More News

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....