...
Home News International ചൈനയിൽ കണ്ടെത്തിയ മനുഷ്യരുടെ പുതിയ പൂർവ്വിക ഇനം; ഹോമോ ജുലുഎൻസിസ്

ചൈനയിൽ കണ്ടെത്തിയ മനുഷ്യരുടെ പുതിയ പൂർവ്വിക ഇനം; ഹോമോ ജുലുഎൻസിസ്

മധ്യ പ്ലീസ്റ്റോസീൻ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു

339

ഏഷ്യയിൽ നിന്നുള്ള മനുഷ്യരുടെ പൂർവ്വികരിലെ പുതിയ വിഭാഗത്തെ ഗവേഷകർ തിരിച്ചറിഞ്ഞു. “വലിയ തല” എന്നർത്ഥം വരുന്ന ഹോമോ ജുലുഎൻസിസ് എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഇനം 3,00,000 മുതൽ 50,000 വർഷങ്ങൾക്ക് മുമ്പ് മധ്യ പ്ലീസ്റ്റോസീൻ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ചൈനയിലെ സുജിയാവോ എന്ന സ്ഥലത്ത് 2,20,000നും 1,00,000 വർഷത്തിനും മധ്യേ കണ്ടെത്തിയ ഫോസിലുകളെ അടിസ്ഥാനമാക്കിയാണ് ഈ പുതിയ ഹോമിനിൻ വിഭാഗത്തെ കുറിച്ചുള്ള പഠനം നടന്നത്. 1974ൽ നടത്തിയ പര്യവേഷണത്തിൽ 10,000ലധികം ശിലാരൂപങ്ങളും 21 ഹോമിനിൻ ഫോസിൽ ശകലങ്ങളും 10 വ്യത്യസ്ത വ്യക്തികളുടെ ഫോസിലുകളും കണ്ടെത്തിയിരുന്നു. ഇവയില്‍ നിന്നാണ് പുതിയ ഫലങ്ങൾ പുറത്തുവന്നത്.

ഹോമോ ജുലുഎൻസിസിന്‍റെ പ്രധാന സവിശേഷത വലിയ തലയോട്ടിയാണെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. നിയാണ്ടർത്തലുകളുടെ ചില സവിശേഷതകൾ കൂടി ഇവര്‍ക്കുണ്ടെന്ന് കണ്ടെത്തലുകൾ വ്യക്തമാക്കുന്നു. ഇത് മിഡിൽ പ്ലീസ്റ്റോസീൻ കാലഘട്ടത്തിലെ ഹോമിനിനുകൾ തമ്മിലുള്ള ഇണചേരലിൻ്റെ ഫലമായിരിക്കാമെന്നതാണ് ഗവേഷകർ അവകാശപ്പെടുന്നത്.

മനുഷ്യ പരിണാമം സംബന്ധിച്ച പഠനങ്ങള്‍ അനുസരിച്ച്, 20 ലക്ഷം വർഷം മുമ്പ് ആഫ്രിക്കയിൽ ജീവിച്ചിരുന്ന ഹോമോ ഇറക്ടസ് വിഭാഗം ലോകമെമ്പാടും വ്യാപിച്ചു. 7,00,000 മുതൽ 3,00,000 വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഒരേ സമയം പല ഹോമിനിൻ വിഭാഗങ്ങളും ജീവിച്ചിരുന്നതായാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

പടിഞ്ഞാറൻ യൂറോപ്പിലെ ഹോമോ ഹൈഡൽബെർജെൻസിസ്, മധ്യ ചൈനയിലെ ഹോമോ ലോംഗി എന്നിവയെ ഉൾപ്പെടുന്ന ഫോസിൽ പഠനവും ഇതോടൊപ്പം തുടരുകയാണ്. ഹോമിനിനുകളുടെ ഈ പുതിയ വിഭാഗം മനുഷ്യ പരിണാമത്തിൻ്റെ ചരിത്രത്തിൽ അത്യന്തം സുപ്രധാനമായ പങ്കുവഹിച്ചവർ ആയിരിക്കുമെന്ന് ഗവേഷകർ കരുതുന്നു.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.