...
Home News National കാനഡയിൽ പുതിയ ഇന്ത്യൻ സ്ഥാനപതി; ദിനേശ് പട്‌നായിക് ചുമതല ഏൽക്കും

കാനഡയിൽ പുതിയ ഇന്ത്യൻ സ്ഥാനപതി; ദിനേശ് പട്‌നായിക് ചുമതല ഏൽക്കും

യതന്ത്ര ബന്ധം മെച്ചപ്പെടുന്നതിൻ്റെ ഭാഗമായാണ് പുതിയ നിയമനമെന്നാണ് വിലയിരുത്തപ്പെടുന്നത്

316

കാനഡയിൽ പുതിയ ഇന്ത്യൻ സ്ഥാനപതി. ദിനേശ് കെ പട്‌നയികാണ് ചുമതല ഏൽക്കുന്നത്. ഇന്ത്യാ കാനഡ ബന്ധം വഷളായതിനെ തുടർന്ന് കഴിഞ്ഞ ഒമ്പത് മാസമായി കാനഡയിൽ ഇന്ത്യൻ സ്ഥാനപതിയില്ല. നിലവിൽ സ്പെയനിലെ ഇന്ത്യൻ അംബാസിഡറായി സേവനം അനുഷ്ഠിക്കുകയാണ് ദിനേഷ് പാട്‌നയിക്.

ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്‌താവനയെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. വാക് പോര് മുറുകിയതോടെ 2024 ഒക്ടോബറിലാണ് ഇന്ത്യ കാനഡയിലെ സ്ഥാനപതിയെ തിരികെ വിളിച്ചത്.

നരേന്ദ്ര മോദിയുടെയും എൻഡിഎയുടെയും ജനപ്രീതി ഇടിയുന്നു: India Today-CVoter Mood of the Nation സർവ്വെ കനേഡിയൻ മണ്ണിൽ നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യ ആണെന്നായിരുന്നു കനേഡിയൻ പ്രധാന മന്ത്രിയായിരുന്ന ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം. ഇത് ഇരുരാജ്യങ്ങളും തമ്മിൽ ഗുരുതരമായ നയതന്ത്ര സംഘർഷങ്ങൾക്കാണ് ഇടയാക്കിയത്.

മാർക് കാർണി പുതിയ പ്രധാനമന്ത്രിയായി അധികാരത്തിൽ എത്തിയതോടെ ഇന്ത്യ കാനഡ ബന്ധം പൂർവ്വസ്ഥിതിയിൽ ആയേക്കുമെന്ന തരത്തിലുള്ള ചർച്ചകളും ഉണ്ടായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുന്നതിൻ്റെ ഭാഗമായാണ് പുതിയ നിയമനമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.