...
Home News Kerala ഗർഭിണിയായ ജീവനക്കാരിയുടെ വളക്കാപ്പ് ചടങ്ങ്; കാസർ​കോട് സ്‌കൂളിൽ നടത്തിയതായി വാർത്ത പ്രചരിക്കുന്നു

ഗർഭിണിയായ ജീവനക്കാരിയുടെ വളക്കാപ്പ് ചടങ്ങ്; കാസർ​കോട് സ്‌കൂളിൽ നടത്തിയതായി വാർത്ത പ്രചരിക്കുന്നു

ഗർഭിണിക്കും ജനിക്കാനിരിക്കുന്ന കുഞ്ഞിനും ആയുരാരോഗ്യ സൗഖ്യം ഉണ്ടാകുമെന്ന വിശ്വാസത്തിൽ നടത്തുന്ന ചടങ്ങാണിത്

235

കാസർകോട്: ബംഗളം കക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഗർഭിണിയായ ജീവനക്കാരിയുടെ വളക്കാപ്പ് ചടങ്ങ് നടത്തിയത് വിവാദത്തിൽ. പരീക്ഷാ ദിവസം അധ്യാപകരോടൊപ്പം ചേർന്നാണ് ചടങ്ങ് നടത്തിയത് എന്നാണ് വാർത്തകൾ പ്രചരിക്കുന്നത്.

തലയിൽ അരിയിട്ട് അനുഗ്രഹിച്ച് പരമ്പരാഗത രീതിയിലായിരുന്നു ജീവനക്കാർ സ്‌കൂളിൽ വളക്കാപ്പ് ചടങ്ങ് നടത്തിയത്. സർക്കാർ സ്‌കൂളിൽ അധ്യാപകരുടെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ ചടങ്ങ് സംഘടിപ്പിച്ചതിലാണ് പ്രതിഷേധം ഉണ്ടായത്.

സംഭവത്തിന് പിന്നാലെ പിടിഎ അടിയന്തരയോഗം വിളിച്ചു. ഗർഭിണിക്കും ജനിക്കാനിരിക്കുന്ന കുഞ്ഞിനും ആയുരാരോഗ്യ സൗഖ്യം ഉണ്ടാകുമെന്ന വിശ്വാസത്തിൽ നടത്തുന്ന ചടങ്ങാണിത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം ചടങ്ങുകൾ നടത്തരുതെന്ന് കൃത്യമായ നിർദ്ദേശങ്ങൾ നിലനിൽക്കെയാണ് സംഭവം.

ചടങ്ങിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഗർഭിണിയായ ലാബ് അസിസ്റ്റന്റിൻ്റെ വളക്കാപ്പ് ചടങ്ങ് അധ്യാപകരും മറ്റു ജീവനക്കാരും ചേർന്ന് നടത്തിയത് എന്നാണ് വാർത്തകൾ പ്രചരിക്കുന്നത്.

വാർത്തയിലെ ചിത്രം: സാങ്കൽപികം

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.