...
Home News Kerala ‘അഞ്ച് ചലാനുകൾ ലഭിച്ചാൽ ലൈസൻസ് റദ്ദാക്കുമെന്ന വാർത്ത തെറ്റ്’: മന്ത്രി കെബി ​ഗണേഷ് കുമാർ

‘അഞ്ച് ചലാനുകൾ ലഭിച്ചാൽ ലൈസൻസ് റദ്ദാക്കുമെന്ന വാർത്ത തെറ്റ്’: മന്ത്രി കെബി ​ഗണേഷ് കുമാർ

കേന്ദ്ര ഭേദഗതികൾ കൂടിയാലോചനക്ക്‌ ശേഷം മാത്രമേ സംസ്ഥാനത്ത് നടപ്പിലാക്കൂ

207

കേരള മോട്ടോർ വാഹന വകുപ്പിൻ്റെ എന്ന തരത്തിൽ കുറച്ച് നാളായി പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് വ്യക്തമാക്കി മന്ത്രി കെബി ​ഗണേഷ് കുമാർ. അഞ്ച് ചെലാനുകൾ ലഭിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുമെന്ന വാർത്ത തെറ്റാണെന്നും ഫേസ് ബുക്കിൽ പങ്ക് വച്ച ഫോട്ടോയിൽ പറയുന്നു. ഭേദ​ഗതിയുമായി ബന്ധപ്പെട്ട് കേരള സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രിയുടെ കുറിപ്പിൽ പറയുന്നു.

കേന്ദ്രം നടപ്പിലാക്കുന്ന മോട്ടോർ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതികൾ കൂടിയാലോചനക്ക്‌ ശേഷം മാത്രമേ സംസ്ഥാനത്ത് നടപ്പിലാക്കൂ. സാധാരണക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ മാത്രമേ നിയമങ്ങൾ നടപ്പിലാക്കൂ എന്നും കുറിപ്പിൽ പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല. മോട്ടോർ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതികൾ കൂടിയാലോചനക്ക് ശേഷം മാത്രമേ സംസ്ഥാനത്ത് നടപ്പിലാക്കൂ..സാധാരണക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ മാത്രമേ നിയമങ്ങൾ നടപ്പിലാക്കൂ..
മോട്ടോർ വാഹന നിയമങ്ങൾ പലതും കർശനമാക്കിയാലേ സംസ്ഥാനത്തെ അപകടങ്ങൾ കുറയൂ എങ്കിലും കേന്ദ്ര നിയമങ്ങൾ പലതും അതേപടി സംസ്ഥാനത്ത് നടപ്പിലാക്കില്ലാ, അത്തരം കേന്ദ്ര മോട്ടോർ വാഹന ഭേദഗതികൾ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് പഠിച്ചു, ചർച്ച ചെയ്‌തു മാത്രമേ നടപടി എടുക്കൂ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.