5 September 2026
Home News ‘നിഹാൽക്ക’, ഇൻസ്റ്റഗ്രാമിനെ കൊണ്ട് ഫോളോ ചെയ്യിപ്പിച്ച മലയാളി

‘നിഹാൽക്ക’, ഇൻസ്റ്റഗ്രാമിനെ കൊണ്ട് ഫോളോ ചെയ്യിപ്പിച്ച മലയാളി

നിഹാൽ ഹമീദ് കാഴ്‌ചകളെയും സ്വപ്നങ്ങളെയും പിന്തുടരുന്നു

347

ഇൻസ്റ്റ​ഗ്രാമിൽ ഒരു മില്യണിലേറെ ഫോളോവേഴ്‌സുള്ള കണ്ടന്റ് ക്രിയേറ്ററും വ്‌ളോ​ഗറുമൊക്കെയാണ് നിഹാൽ ഹമീദ്. ഒരു പക്ഷേ ഇൻസ്റ്റ​ഗ്രാം യൂസേസിർസിന് നിഹാൽക്ക (Nihalkka) എന്ന് പറഞ്ഞാലാകും ആളെ കൃത്യമായി മനസിലാക്കുക. ഇപ്പോഴിതാ ഈ മലയാളി കണ്ടന്റ് ക്രിയേറ്ററെ ഇൻസ്റ്റഗ്രാം തന്നെ ഫോളോ ചെയ്‌തിരിക്കുകയാണ്.

ഇൻസ്റ്റ​ഗ്രാം ഫോളോ ചെയ്യുന്ന രണ്ടാമത്തെ മലയാളിയെന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് നിഹാൽ. ഇൻസ്റ്റഗ്രാമിൻ്റെ ഒഫീഷ്യൽ പേജിൽ നിഹാലിനെ ഫീച്ചറും ചെയ്‌തിട്ടുണ്ട്. ഇൻസ്റ്റ​ഗ്രാം പൊതുവെ, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച കണ്ടന്റ് ക്രിയേറ്റേഴ്‌സിനെയാണ് തിരഞ്ഞെടുത്ത് ഫീച്ചർ ചെയ്യുക. കണ്ടന്റിലെ വ്യത്യസ്തതയും യൂണീക്ക്‌നെസും ഫോളോവേഴ്‌സിൻ്റെ എണ്ണവും എൻഗേജുമെന്റുമെല്ലാം ആണ് ഇതിൻ്റെ മാനദണ്ഡങ്ങൾ.

ആളുകളെ ഏറെ രസിപ്പിക്കുന്നതാണ് നിഹാലിൻ്റെ വീഡിയോ എന്നാണ് ഫോളോവേഴസിൻ്റെ അഭിപ്രായം. യാത്രകളും അഡൈ്വഞ്ചർ ട്രിപ്പുകളും തുടങ്ങി വിവിധ തരത്തിലുള്ള കണ്ടന്റുകളാണ് നിഹാൽ തൻ്റെ പേജിൽ പങ്കുവെക്കാറ്. നിഹാലിൻ്റെ ബയോയിൽ ‘YOLO’ (You Only Live Once) എന്ന് കുറിച്ചിരിക്കുന്നത് കാണാം. ഇതുതന്നെയാണ് ഇൻസ്റ്റ​ഗ്രാമും നിഹാലിനെ പരിചയപ്പെടുത്തിക്കൊണ്ട് കുറിച്ചത്.

നിഹാൽ ഹമീദ് കാഴ്‌ചകളെയും സ്വപ്നങ്ങളെയും പിന്തുടരുന്നു. YOLO അടിസ്ഥാനമാക്കി ജീവിതത്തെ ഏറ്റവും രസകരമായി ആസ്വദിക്കുക, കഴിയുമ്പോഴെല്ലാം ബാലിയിലെ സെകുമ്പുൾ വെള്ളച്ചാട്ടത്തിലേക്ക് യാത്ര ചെയ്യുന്നത് പോലുള്ള രസകരമായ കാര്യങ്ങൾ ചെയ്യുക എന്നിവയാണ് ഈ ക്രിയേറ്ററിൻ്റെ ലക്ഷ്യം. മറക്കാനാവാത്ത അനുഭവങ്ങളുടെ ഊർജ്ജം പകർത്തുക എന്നതാണ് നിഹാലിന് ഏറ്റവും പ്രധാനം, തൻ്റെ വീഡിയോകളിൽ സന്ദേശം ഉണ്ടാവണമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.

“ഇതാ ഇപ്പോൾ സംഭവിക്കുന്നതാണ് ജീവിതം, ഈ നിമിഷം ആസ്വദിക്കുക, നാളെ എന്താണെന്ന് ആർക്കും അറിയില്ല, അതിനാൽ ഓരോ ദിവസവും നിങ്ങളുടെ അവസാനത്തേത് എന്നപോലെ ജീവിക്കുക.” ഇൻസ്റ്റ​ഗ്രാം കുറച്ചു. 700 മില്യൺ ഫോളോവേഴ്‌സുള്ള ഇൻസ്റ്റഗ്രാം ഫോളോ ചെയ്‌തിട്ടുള്ള ഇരുന്നൂറോളം പേരിലെ രണ്ടാമത്തെ മലയാളിയാണ് നിഹാൽ എന്നതും ശ്രദ്ധേയം. ആദ്യ മലയാളി സം​ഗീതജ്ഞൻ ഹനുമാൻ കൈൻഡാണ്.