...
Home News National നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ ഒഴിവാക്കാൻ ഒന്നും ചെയ്യാനില്ല, കേന്ദ്രസർക്കാർ കൈയൊഴിഞ്ഞു

നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ ഒഴിവാക്കാൻ ഒന്നും ചെയ്യാനില്ല, കേന്ദ്രസർക്കാർ കൈയൊഴിഞ്ഞു

വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്നും നല്ലത് സംഭവിക്കട്ടെയെന്നും സുപ്രീംകോടതി

273

യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിൽ കൈയൊഴിഞ്ഞ് കേന്ദ്രസർക്കാർ. വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്നും പരിമിതിയുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ദയാധനം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന് ഇടപെടാന്‍ പരിമിതിയുണ്ട്.

അതേസമയം, വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്നും നല്ലത് സംഭവിക്കട്ടെയെന്നും സുപ്രീംകോടതി പറഞ്ഞു. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുക ആയിരുന്നു കോടതി. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

വെളളിയാഴ്‌ച സുപ്രീം കോടതി പരിഗണിക്കും. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശം നൽകി. സഹായം അഭ്യർത്ഥിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.അനുകൂല നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിമിഷ പ്രിയയുടെ കുടുംബം.

അതേസമയം, നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ. യെമനിലെ പ്രമുഖ മതപണ്ഡിതൻ ഹബീബ് ഉമർ ബിൻ വഴി നോർത്ത് യെമൻ ഭരണാധികാരികളുമായി കാന്തപുരം സംസാരിച്ചു. കൊല്ലപ്പെട്ട യെമൻ പൗരൻ്റെ കുടുംബവുമായും കാന്തപുരം ബന്ധപ്പെട്ടിട്ടുണ്ട്. ദയാധനം നൽകി നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.