...
Home News Kerala വാഹന അപകടത്തിൽ മലയാളികളായ ഒമ്പത് അധ്യാപകർക്ക് ദാരുണാന്ത്യം

വാഹന അപകടത്തിൽ മലയാളികളായ ഒമ്പത് അധ്യാപകർക്ക് ദാരുണാന്ത്യം

വാഹനം പതിനൊന്നാം വളവിൽ നിന്ന് പത്താം വളവിലേക്ക് മറിയുകയായിരുന്നു

254

തമിഴ്‌നാട് വാല്‍പ്പാറയിൽ ഉണ്ടായ വാഹന അപകടത്തില്‍ ഒമ്പത് മലയാളികള്‍ക്ക് ദാരുണാന്ത്യം. മിനി വാന്‍ മറിഞ്ഞാണ് അപകടമുണ്ടായത്. അതിൽ പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണ്. ഇവരെ പൊള്ളാച്ചി ഗവൺമെൻറ് ആശുപത്രിയിലേക്ക് മാറ്റി. 13 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. മരിച്ചവരെല്ലാം ഒരേ സ്‌കൂളിലെ അധ്യാപകരും അധ്യാപികമാരും ആണെന്നാണ് വിവരം.

മരിച്ചവരിൽ കുട്ടികളും ഉണ്ടെന്നാണ് വിവരം. പാറമ്മൽ എൽപി സ്‌കൂളിലെ അധ്യാപകരാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം പാങ്ങിൽ നിന്ന് വിനോദ സഞ്ചാരത്തിനായി എത്തിയതായിരുന്നു അധ്യാപകർ. ആളിയാർ ചുരത്തിൽ നിയന്ത്രണം തെറ്റിയ വാഹനം പതിനൊന്നാം വളവിൽ നിന്ന് പത്താം വളവിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വാഹനം പൂർണമായും തകർന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.