...
Home News National എസി പൊട്ടിത്തെറിച്ച് ഒമ്പത് പേർക്ക് ദാരുണാന്ത്യം; മരണസംഖ്യ ഇനിയും ഉയർന്നേക്കും

എസി പൊട്ടിത്തെറിച്ച് ഒമ്പത് പേർക്ക് ദാരുണാന്ത്യം; മരണസംഖ്യ ഇനിയും ഉയർന്നേക്കും

ഇതുവരെ ഒരു ഡസനിലധികം ആളുകളെ രക്ഷപ്പെടുത്തിയതായാണ് വിവരം

196

ദില്ലിയിൽ എസി പൊട്ടിത്തെറിച്ച്‌ ഉണ്ടായ തീപിടിത്തത്തിൽ ഒമ്പത് പേർ മരിച്ചു. ദില്ലിയിലെ വിവേക് ​​വിഹാറിലെ നാലുനില കെട്ടിടത്തിൽ ഞായറാഴ്‌ച പുലർച്ചെ ആയിരുന്നു തീപിടിത്തം ഉണ്ടായത്. നാല് പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.

തീപിടിത്തത്തിന് കാരണം എസി പൊട്ടിത്തെറിച്ച്‌ ആണെന്നാണ് പ്രാഥമിക നി​ഗമനം. അതേസമയം തീപിടിത്തത്തെ കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് 14 ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി. ഇതുവരെ ഒരു ഡസനിലധികം ആളുകളെ രക്ഷപ്പെടുത്തിയതായാണ് വിവരം. എന്നിരുന്നാലും മരണസംഖ്യ ഇനിയും ഉയർന്നേക്കും എന്നാണ് സൂചന.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.