കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയാണ് മരിച്ചത്. മലപ്പുറം മങ്കടയില്‍ നിപ ബാധിച്ചു മരിച്ച പതിനെട്ട് വയസുകാരിയുമായി ഇവര്‍ക്ക് സമ്പര്‍ക്കം ഉണ്ടായിരുന്നു. രണ്ടുപേരും ഒരുമിച്ച് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ ഉണ്ടായിരുന്നു.
ആരോഗ്യ വകുപ്പിൻ്റെ പ്രോട്ടോകോള്‍ പ്രകാരം ഇവര്‍ ഹൈ റിസ്‌ക്ക് സമ്പര്‍ക്ക പട്ടികയിൽ ഉണ്ടായിരുന്നു. ബുധനാഴ്‌ച ഉച്ചയോടെയാണ് മരിച്ചത്. മരിച്ച സ്ത്രീയുടെ സ്രവം പരിശോധിക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. അതേസമയം പരിശോധന ഫലം വരുന്നതുവരെ മൃതദേഹം സംസ്‌കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:



