നിതീഷ് കുമാർ എന്ന അവസരവാദ രാഷ്ട്രീയത്തിൻ്റെ തനിയാവർത്തനം; രാജ്യം വീണ്ടും മോദിയുടെ കൈകളിലേക്ക് നീങ്ങുന്ന വഴി

രാജ്യത്തെ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് ഉള്ള പോലെ പ്രത്യയശാസ്ത്രപരമായ ഒരു കെട്ടുറപ്പ് പ്രതിപക്ഷത്തെ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കില്ലന്നതാണ് യാഥാര്‍ത്ഥ്യം.

പ്രതിപക്ഷ രഷ്ട്രീയ പർട്ടികളുടെ മഹാസഖ്യമായ ഇന്ത്യാ മുന്നണിയുടെ രൂപീകരണത്തിലെ പ്രധാന ശില്പിയായ നിതീഷ് കുമാറിനെ തന്നെ അടര്‍ത്തി മാറ്റുക വഴി, കേന്ദ്ര ഭരണത്തിൽ മൂന്നാം ഊഴമാണ് ബി.ജെ.പി ഇപ്പോള്‍ ഉറപ്പിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങളിലൂടെ പ്രതിപക്ഷ പാര്‍ട്ടികളില്‍ ആശങ്കവിതയ്ക്കാനും ബി.ജെ.പിക്ക് സാധിച്ചിട്ടുണ്ട്.

കാലുവാരലിലൂടെ ജെ.ഡി.യുവിന് പുറമെ, ബീഹാറിലുള്ള ധാരാളം കോണ്‍ഗ്രസ്സ് എം.എല്‍.എമാരും ബി.ജെ.പി പാളയത്തിലെത്തി എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ബിഹാറിൽ ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ , ബി.ജെ.പി പിന്തുണയോടെ ഒരിക്കൽക്കൂടി മുഖ്യമന്ത്രിയാകുമ്പോള്‍ , അവസരവാദ രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.

ഇനി പ്രതിപക്ഷ ഇന്ത്യ മുന്നണിയിലുള്ള പ്രബല പാർട്ടിയായ ശരദ് പവാറിന്റെ എന്‍.സി.പി ബി.ജെ.പി പാളയത്തിലെത്തിയാലും അത്ഭുതപ്പെടേണ്ടതില്ല. മുൻപ് വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായ ചരിത്രമുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സ് പോലും , തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ എന്‍.ഡി.എ സഖ്യത്തില്‍ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്.

2024 ലോകസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു തിരിച്ചടി നേരിട്ടാല്‍ , ബി.ജെ.പിയില്‍ ചേക്കേറാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളുടെ ഒരു പടതന്നെയുണ്ടാകും. തമിഴ്‌നാട്ടിലെ ഡി.എം.കെയ്ക്കു പോലുംനേരത്തെ ബി.ജെ.പി പാളയത്തില്‍ എത്തിയ ഭൂതകാലമുണ്ട്. ഒറ്റനോട്ടത്തിൽ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഒഴികെ മറ്റൊരു പ്രതിപക്ഷ പാര്‍ട്ടിയെയും വിശ്വസിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.

രാജ്യത്തെ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് ഉള്ള പോലെ പ്രത്യയശാസ്ത്രപരമായ ഒരു കെട്ടുറപ്പ് പ്രതിപക്ഷത്തെ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കില്ലന്നതാണ് യാഥാര്‍ത്ഥ്യം. 80 ലോക്സഭാ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന യു.പിയില്‍, അഖിലേഷ് യാഥവിന്റെ എസ്.പിയും കോണ്‍ഗ്രസ്സും ഒന്നിച്ചാലും , തെരഞ്ഞെടുപ്പിൽ അത്ഭുതം സൃഷ്ടിക്കാന്‍ സാധ്യതയില്ല. കാരണം , മുന്‍പ് ഇതേസഖ്യം ഉണ്ടായിരുന്നപ്പോഴും വലിയ വിജയം നേടിയത് ബി.ജെ.പിയാണ്.

ഒറീസയിലും ആന്ധ്രാ പ്രദേശിലും ബിജു ജനതാദളും വൈ.എസ്. ആര്‍ കോണ്‍ഗ്രസ്സും കൂടുതല്‍ സീറ്റുകള്‍ തൂത്ത് വാരിയാലും ഈ രണ്ട് പാര്‍ട്ടികളും മോദി സര്‍ക്കാറിന്റെ നിര്‍ണ്ണായക ബില്ലുകളില്‍ , പാര്‍ലമെന്റില്‍ പിന്തുണച്ചവരാണ്. അതിനാൽ തെരഞ്ഞെടുപ്പിന് പിന്നാലെ ഇവരും എന്‍.ഡി.എ മുന്നണിയില്‍ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നതാണ് വാസ്തവം.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘യുഡിഎഫ് അധികാരത്തിലേറും മുമ്പേ മുസ്ലിംലീഗ് കേരളം ഭരിച്ചു തുടങ്ങിയ ലക്ഷണമാണ്’: കടന്നാക്രമിച്ച് വെള്ളാപ്പള്ളി

മുസ്ലീംലീഗിനെ വീണ്ടും കടന്നാക്രമിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അധികാരം ഉറപ്പായതോടെ മുസ്‌ലിംലീഗിന് കടുത്ത ഹിന്ദു വിരുദ്ധതയാണെന്നും ലീഗ് കേരളം ഭരിച്ച് തുടങ്ങിയെന്നും വെള്ളാപ്പള്ളി. ഭരണത്തിൻ്റെ മറവില്‍ മതതീവ്രവാദികള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ ശ്രമമെന്നും യോഗനാദം എഡിറ്റോറിയലില്‍ രൂക്ഷ വിമര്‍ശനം. മലബാര്‍ കലാപവും മാറാടും മറക്കില്ലെന്ന തലക്കെട്ടിലാണ് എഡിറ്റോറിയല്‍. മുസ്ലീംലീഗ് കടുത്ത ഹിന്ദുത്വ വിരുദ്ധ...

Keep exploring...

വയനാട് ടൗണ്‍ഷിപ്പിൽ ഗൃഹപ്രവേശം; ആദ്യ താമസക്കാരായി വിജയനും കുടുംബവും

ഇടത് സർക്കാർ നിർമ്മിച്ചു നൽകിയ വയനാട് ടൗണ്‍ഷിപ്പിൽ ലഭിച്ച വീട്ടിൽ ആദ്യ താമസക്കാരായി വിജയനും കുടുംബവും. ആദ്യഘട്ടത്തിൽ വീട്...

‘യുഡിഎഫ് അധികാരത്തിലേറും മുമ്പേ മുസ്ലിംലീഗ് കേരളം ഭരിച്ചു തുടങ്ങിയ ലക്ഷണമാണ്’: കടന്നാക്രമിച്ച് വെള്ളാപ്പള്ളി

മുസ്ലീംലീഗിനെ വീണ്ടും കടന്നാക്രമിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അധികാരം ഉറപ്പായതോടെ മുസ്‌ലിംലീഗിന് കടുത്ത ഹിന്ദു...

More News

വയനാട് ടൗണ്‍ഷിപ്പിൽ ഗൃഹപ്രവേശം; ആദ്യ താമസക്കാരായി വിജയനും കുടുംബവും

ഇടത് സർക്കാർ നിർമ്മിച്ചു നൽകിയ വയനാട് ടൗണ്‍ഷിപ്പിൽ ലഭിച്ച വീട്ടിൽ ആദ്യ താമസക്കാരായി വിജയനും കുടുംബവും. ആദ്യഘട്ടത്തിൽ വീട്...

‘യുഡിഎഫ് അധികാരത്തിലേറും മുമ്പേ മുസ്ലിംലീഗ് കേരളം ഭരിച്ചു തുടങ്ങിയ ലക്ഷണമാണ്’: കടന്നാക്രമിച്ച് വെള്ളാപ്പള്ളി

മുസ്ലീംലീഗിനെ വീണ്ടും കടന്നാക്രമിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അധികാരം ഉറപ്പായതോടെ മുസ്‌ലിംലീഗിന് കടുത്ത ഹിന്ദു...

‘രക്താതിസമർദം’; ഹൃദയത്തിന് ഹാനികരമായ പത്ത് ഭക്ഷണങ്ങൾ

രക്തസമ്മർദ്ദം ഉയരാൻ തുടങ്ങുമ്പോൾ, ആളുകൾ ആദ്യം കുറ്റപ്പെടുത്താൻ തുടങ്ങുന്നത് ഉപ്പിനെയാണ്. എന്നിരുന്നാലും, ഒരു കാർഡിയോളജിസ്റ്റിനെ സമയബന്ധിതമായി സന്ദർശിക്കുന്നത് നിങ്ങൾക്ക്...

ഇറാനിലെ ലാവാൻ ദ്വീപ് പിടിച്ചെടുക്കാൻ തയ്യാറെടുക്കുന്നു? ട്രംപ് സംഘം യുഎഇയിൽ

ഇറാനെതിരെ കൂടുതൽ ആക്രമണാത്മക നിലപാട് സ്വീകരിക്കാൻ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന് (യുഎഇ) മേൽ സമ്മർദ്ദം വർദ്ധിക്കുന്നതിനാൽ മിഡിൽ ഈസ്റ്റിൻ്റെ...

പെട്രോൾ, ഡീസൽ വിലകൾ കുതിച്ചുയരുന്നു; 78 ദിവസത്തിനുള്ളിൽ അസംസ്‌കൃത എണ്ണയുടെ വില 51% വർദ്ധിച്ചു

ഇന്ത്യയിലെ ഇന്ധന വിലയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ട്. മെയ് 15ന് പെട്രോൾ, ഡീസൽ വിലകൾ ലിറ്ററിന് ₹3 വർദ്ധിപ്പിച്ചു....

കേരളത്തില്‍ നിന്ന് പോയ രാജധാനി എക്‌സ്പ്രസില്‍ വന്‍ തീപിടിത്തം

തിരുവനന്തപുരം- ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസില്‍ വന്‍ തീപിടിത്തം. ഞായറാഴ്‌ച പുലര്‍ച്ചെ അഞ്ചോടെ രാജസ്ഥാനിലെ കോട്ടക്ക്‌ സമീപത്ത് ആണ്...

തിരുവഞ്ചൂര്‍ സ്‌പീക്കർ ആകും; ഷാനിമോള്‍ ഡെപ്യൂട്ടി സ്‌പീക്കര്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ സ്പീക്കര്‍ ആകും. ഷാനിമോള്‍ ഉസ്‌മാന്‍ ആകും ഡെപ്യൂട്ടി സ്‌പീക്കര്‍....

കോഹ്‌ലി 37 വയസ്സായിട്ടും ഇപ്പോഴും ചീറ്റയെപ്പോലെ ഓടുന്നു

2026 മെയ് 13ന് റായ്‌പൂരിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു നേടിയ ആറ് വിക്കറ്റ് വിജയത്തിൽ...