...
Home News Kerala ‘എന്ത് വന്നാലും ഡോക്ടറായിട്ടേ പുറത്തിറങ്ങൂ, ആരൊക്കെ തടസം നിന്നാലും പഠിച്ച് മുന്നോട്ട് പോകും’: നിതിൻ രാജിൻ്റെ...

‘എന്ത് വന്നാലും ഡോക്ടറായിട്ടേ പുറത്തിറങ്ങൂ, ആരൊക്കെ തടസം നിന്നാലും പഠിച്ച് മുന്നോട്ട് പോകും’: നിതിൻ രാജിൻ്റെ ഓഡിയോ സന്ദേശം

അതിപ്പോ ഇനി ആരൊക്കെ തളർത്താൻ ഉണ്ടായിരുന്നാലും പഠിച്ച് നേടിയെടുത്തിരിക്കും എന്ന് നിതിൻ പറയുന്നു

214

കണ്ണൂർ അഞ്ചക്കണ്ടി ദന്തൽ കോളെജിൽ ജാതി അധിക്ഷേപത്തിന് പിന്നാലെ ആത്മഹത്യ ചെയ്‌ത ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിൻ്റെ ഓഡിയോ സന്ദേശം പുറത്ത്. എന്ത് വന്നാലും ഡോക്ടറായിട്ടേ പുറത്തിറങ്ങൂ എന്നും ആരൊക്കെ തടസം നിന്നാലും പഠിച്ച് മുന്നോട്ട് പോകുമെന്ന് സുഹൃത്തിനയച്ച ഓഡിയോ സന്ദേശമാണ് പുറത്തുവന്നത്.

പഠിത്തം ഡ്രോപ്പ് ആക്കുമോയെന്ന് ചോദിച്ചാൽ തനിക്ക് ഉറപ്പൊന്നും ഇല്ലെന്ന് സന്ദേശത്തിൽ പറയുന്നു. ആര് എന്ത് പറഞ്ഞാലും കുഴപ്പവുമില്ല. പഠിച്ച് ഗ്രാജുവേറ്റാകണം. ഡോക്ടറായി ഇറങ്ങണം. അതിപ്പോ ഇനി ആരൊക്കെ തളർത്താൻ ഉണ്ടായിരുന്നാലും പഠിച്ച് നേടിയെടുത്തിരിക്കും എന്ന് നിതിൻ പറയുന്നു.

ഡിഎയുടെ എക്‌സാം കഴിഞ്ഞ സമയത്ത് വന്ന സാർ തന്നെ വളരെയധികം സപ്പോർട്ട് ചെയ്തെന്ന് നിതിൻ പറയുന്നു. ഒന്നു കൊണ്ട് പേടിക്കണ്ടെന്നും മെൻ്റെലി തളർത്തുന്ന എന്ത് കാര്യമുണ്ടെങ്കിലും അപ്പോൾ തന്നെ വന്ന് റിപ്പോർട്ട് ചെയ്‌താല്‍ മതിയെന്നും പറഞ്ഞുവെന്ന് നിതിൻ പറയുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.