...
Home News Kerala കൂരിയാട്ട് ദേശീയപാത തകർച്ചയിൽ ഒരു മാധ്യമ വാർത്തയിലും റോഡ് നിർമാണ കമ്പനിയില്ല

കൂരിയാട്ട് ദേശീയപാത തകർച്ചയിൽ ഒരു മാധ്യമ വാർത്തയിലും റോഡ് നിർമാണ കമ്പനിയില്ല

അശാസ്ത്രീയമായി റോഡ് നിര്‍മാണം നടത്തിയത് ഏത് കമ്പനിയാണ് എന്നത് കൂടി ചര്‍ച്ച ചെയ്യേണ്ടതല്ലേ

250

മലപ്പുറം കൂരിയാട്ട് ദേശീയപാത തകര്‍ന്നതിൻ്റെ ഉത്തരവാദിത്വം ആർക്ക് എന്നാണ് കൊണ്ടുപിടിച്ച് ചർച്ച ചെയ്യുന്നത്. എന്നാൽ, ഈ റീച്ച് നിർമിക്കുന്ന കമ്പനിയെ കുറിച്ച് മാധ്യമങ്ങളും പ്രതിപക്ഷവും തന്ത്രപരമായ മൗനം പാലിക്കുന്നു. ഈയൊരു നിർണായക വിഷയത്തിലേക്ക് ശ്രദ്ധതിരിക്കുന്ന ടിജെ ശ്രീലാലിൻ്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

പോസ്റ്റ് താഴെ വായിക്കാം:

മലപ്പുറം കൂരിയാട്ട് ദേശീയപാത തകര്‍ന്നതിൻ്റെ ഉത്തരവാദിത്വം ആര്‍ക്കെന്ന ചര്‍ച്ച നമ്മുടെ മാധ്യമങ്ങളിലും രാഷ്ട്രീയ നേതൃത്വത്തിന് ഇടയിലും സജീവമാണ്. ഇത്ര അശാസ്ത്രീയമായി റോഡ് നിര്‍മാണം നടത്തിയത് ഏത് കമ്പനിയാണ് എന്നത് കൂടി ചര്‍ച്ച ചെയ്യേണ്ടതല്ലേ. പക്ഷെ, ഈ റീച്ചിലെ റോഡ് നിര്‍മിക്കുന്നത് ഏത് കമ്പനിയാണെന്ന് ഒരു വാര്‍ത്തയിലും ഇതുവരെ കണ്ടില്ല.

റോഡ് നിര്‍മാണത്തിലെ സാങ്കേതിക പിഴവുകള്‍ക്കുള്ള പ്രധാന ഉത്തരവാദി ആ റോഡ് നിര്‍മ്മിക്കുന്ന കമ്പനിയല്ലേ. ഹൈദരാബാദ് ആസ്ഥാനമായുള്ള കെഎൻആർ കൺസ്ട്രക്ഷൻസ് ആണ് ഈ റീച്ചിലെ റോഡ് നിര്‍മാണത്തിൻ്റെ കരാര്‍ എടുത്തിരിക്കുന്നത്.

കെഎൻആർ കൺസ്ട്രക്ഷൻസിൻ്റെ മാനേജിങ് ഡയറക്ടറും ഉടമയുമായ കെ നരസിംഹ റെഡ്ഡി രണ്ട് തവണ ലോക്‌സഭ അംഗമായിരുന്നു. അദ്ദേഹത്തിൻ്റെ രാഷ്ട്രീയം ഗൂഗിള്‍ ചെയ്‌താല്‍ ലഭിക്കും. ആ രാഷ്ട്രീയത്തിന് മലപ്പുറത്തെ റോഡ് നിര്‍മാണവുമായി ബന്ധമില്ലാത്തത് കൊണ്ടാണ് പറയാത്തത്.

ഈ റീച്ചിൻ്റെ കരാര്‍ നമ്മുടെ നാട്ടിലെ വടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു ഇന്നത്തെ മാധ്യമ- രാഷ്ട്രീയ ആഘോഷം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.