...
Home News National പുകവലി മേഖല ഇല്ല; ബംഗളൂരുവിലെ വിരാട് കോഹ്‌ലിയുടെ പബ്ബിന് പിഴ ചുമത്തി

പുകവലി മേഖല ഇല്ല; ബംഗളൂരുവിലെ വിരാട് കോഹ്‌ലിയുടെ പബ്ബിന് പിഴ ചുമത്തി

റസ്റ്റോറന്റിൽ പുകവലിക്കുന്നതിന് ഒരു പ്രത്യേക മേഖല ഇല്ലാത്തതിന് കോട്പ നിയമത്തിലെ സെക്ഷൻ 4, 21 എന്നിവ പ്രകാരം പബ്ബിനെതിരെ കേസെടുത്തിട്ടുണ്ട്.

206

ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ വൺ 8 കമ്മ്യൂൺ പബ്ബും റസ്റ്റോറന്റും വീണ്ടും പ്രശ്‌നത്തിൽ. സിഗരറ്റ്, മറ്റ് പുകയില ഉൽപ്പന്ന നിയമ (കോട്പ) ലംഘനങ്ങൾക്ക് കബ്ബൺ പാർക്ക് പോലീസ് സ്വമേധയാ കേസെടുത്തതിനെ തുടർന്നാണിത്.

റസ്റ്റോറന്റിൽ പുകവലിക്കുന്നതിന് ഒരു പ്രത്യേക മേഖല ഇല്ലാത്തതിന് കോട്പ നിയമത്തിലെ സെക്ഷൻ 4, 21 എന്നിവ പ്രകാരം പബ്ബിനെതിരെ കേസെടുത്തിട്ടുണ്ട്. 8 കമ്യൂണിനെതിരെ മുമ്പും നടപടിയുണ്ടായിട്ടുണ്ട്. നിശ്ചിത സമയത്തിനപ്പുറം പ്രവർത്തിച്ചതിന് കഴിഞ്ഞ വർഷം ജൂണിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

അഗ്നിശമന വകുപ്പിൽ നിന്ന് എൻ‌ഒസി നേടാത്തതിന് ബൃഹത് ബെംഗളൂരു മഹാനഗര പാലിഗെ ഡിസംബറിൽ റസ്റ്റോറന്റിന് നോട്ടീസ് നൽകിയിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.