ഒരു സംസ്ഥാനവും ഫാർമ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല

നിലവാരം നിലനിർത്തുന്നതിനുമായി അവതരിപ്പിച്ച കറക്റ്റീവ് ആൻഡ് പ്രിവന്റീവ് ആക്ഷൻ (സിഎപിഎ) മാർഗ്ഗ നിർദ്ദേശങ്ങൾ ഇതുവരെ ഒരു സംസ്ഥാനവും പൂർണമായി പാലിച്ചിട്ടില്ല

വിഷ സിറപ്പുകൾ കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 24 ആയി ഉയർന്ന സാഹചര്യത്തിൽ, ഇന്ത്യയിലെ ഡ്രഗ് റെഗുലേറ്റർ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ചുമ സിറപ്പ് നിർമ്മാതാക്കളുടെ പട്ടിക തേടി. അത്തരം എല്ലാ കമ്പനികളിലും രാജ്യവ്യാപകമായി സംയുക്ത പരിശോധന നടത്താൻ പദ്ധതിയിടുന്നു.

സ്രോതസുകൾ പ്രകാരം, സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) കഫ് സിറപ്പ് നിർമ്മാതാക്കളുടെ പരിശോധന, ഓഡിറ്റിംഗ് എന്നിവ നടത്തുമെന്ന് അറിയിച്ചു.

അതേസമയം, മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ 24 കുട്ടികളുടെ മരണത്തിന് കാരണമായ മൂന്ന് കഫ് സിറപ്പുകളിൽ എങ്കിലും വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനക്ക് (ഡബ്ല്യുഎച്ച്ഒ) സിഡിഎസ്‌സിഒയിൽ നിന്ന് സ്ഥിരീകരണം ലഭിച്ചതായി പി‌ടി‌ഐ റിപ്പോർട്ട് ചെയ്‌തു.

മലിനീകരണം

തമിഴ്‌നാട് ആസ്ഥാനമായുള്ള ശ്രേസൻ ഫാർമ നിർമ്മിക്കുന്ന കോൾഡ്രിഫിൻ്റെ ഒരു ബാച്ചിൽ 48 ശതമാനം ഡൈഎത്തിലീൻ ഗ്ലൈക്കോൾ (DEG) ഉണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ഗുജറാത്തിൽ നിർമ്മിക്കുന്ന മറ്റ് രണ്ട് സിറപ്പുകളായ റെസ്‌പിഫ്രഷ് ടിആർ, റിലൈഫ് എന്നിവയിലും ഡിഇജി അളവ് നിശ്ചിത പരിധിയേക്കാൾ നേരിയ തോതിൽ കൂടുതലായി കണ്ടെത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

ബ്രേക്ക് ഫ്ലൂയിഡുകൾ, പെയിന്റുകൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ സാധാരണയായി ഉപയോഗിക്കുന്ന വിലകുറഞ്ഞതും നിറമില്ലാത്തതുമായ ഒരു വ്യാവസായിക രാസവസ്‌തുവാണ് ഡിഇജി. പ്രൊപിലീൻ ഗ്ലൈക്കോളിന് (മരുന്നുകൾ ദ്രാവക രൂപത്തിൽ ലയിപ്പിക്കാൻ സഹായിക്കുന്ന ഒരു ലായകം) പകരമായി ഇത് ചിലപ്പോൾ തെറ്റായി അല്ലെങ്കിൽ നിയമവിരുദ്ധമായി മരുന്നുകളിൽ ഉപയോഗിക്കാം.

മൂന്ന് സിറപ്പുകളിൽ ഒന്നും ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്‌തിട്ടില്ലെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു.

ശ്രേസൻ ഫാർമയുടെ യൂണിറ്റുകളിൽ ഉൽപ്പന്ന പരിശോധനയും സൈറ്റ് പരിശോധനകളും എന്തുകൊണ്ട് നടന്നില്ല എന്നതിനെ കുറിച്ച് കേന്ദ്ര മരുന്ന് നിയന്ത്രണ സ്ഥാപനം തമിഴ്‌നാട് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷനോട് (എഫ്.ഡി.എ) വിശദീകരണം തേടി.

സംഭവത്തിന് ശേഷം അടുത്തിടെ നടത്തിയ ഒരു സൈറ്റ് പരിശോധനാ ഓഡിറ്റിൽ 364 നിരീക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, അതിൽ 38 എണ്ണം വളരെ നിർണായകം ആയിരുന്നു.

സിഡിഎസ്‌സിഒയെ അറിയിക്കാതെ, 2011ൽ കമ്പനിക്ക് ലൈസൻസ് നൽകിയതായും 2016- 17ൽ സംസ്ഥാന എഫ്.ഡി.എ പുതുക്കൽ നൽകിയതായും വൃത്തങ്ങൾ പറയുന്നു.

“കമ്പനിയുടെ ലൈസൻസ് റദ്ദാക്കാനും സ്ഥാപനത്തിന് എതിരെ ക്രിമിനൽ അന്വേഷണം ആരംഭിക്കാനും സിഡിഎസ്‌സിഒ ശുപാർശ ചെയ്‌തിട്ടുണ്ട്,” -എന്ന് അറിയാവുന്നവർ പറഞ്ഞു. അഭിപ്രായത്തിനായി ടിഎൻ എഫ്.ഡി.എയെ ഉടൻ ബന്ധപ്പെടാൻ കഴിഞ്ഞില്ല.

ശ്രേസൻ ഫാർമയുടെ ഉടമ രംഗനാഥൻ ഗോവിന്ദനെ മധ്യപ്രദേശ് പോലീസ് ചെന്നൈയിൽ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. മറുവശത്ത്, ഗുജറാത്ത് നിർമ്മാതാക്കൾക്ക് എതിരെ ഉത്പാദനം നിർത്താൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

രാജസ്ഥാനെ സംബന്ധിച്ചിടത്തോളം, സംസ്ഥാനത്ത് ശേഖരിച്ച സാമ്പിളുകൾ വ്യക്തമാണെന്നും അക്യൂട്ട് റെസ്‌പിറേറ്ററി സിൻഡ്രോം, എൻസെഫലൈറ്റിസ് എന്നിവ മൂലമാണ് മരണങ്ങൾ സംഭവിച്ചതെന്നും വൃത്തങ്ങൾ അറിയിച്ചു.

CAPA മാനദണ്ഡങ്ങൾ പാലിക്കാത്തത്

ഔഷധ ഉൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിലവാരം നിലനിർത്തുന്നതിനുമായി അവതരിപ്പിച്ച കറക്റ്റീവ് ആൻഡ് പ്രിവന്റീവ് ആക്ഷൻ (സിഎപിഎ) മാർഗ്ഗ നിർദ്ദേശങ്ങൾ ഇതുവരെ ഒരു സംസ്ഥാനവും പൂർണമായി പാലിച്ചിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.

“മരുന്ന് ലൈസൻസിംഗും നിയന്ത്രണ പാലനവും കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടുള്ള ഓൺലൈൻ നാഷണൽ ഡ്രഗ്‌സ് ലൈസൻസിംഗ് സിസ്റ്റത്തിൽ (ONDLS) ഇതുവരെ 18 സംസ്ഥാന/ യുടി മയക്കുമരുന്ന് നിയന്ത്രണ അതോറിറ്റികൾ മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂ,” -എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇന്ത്യയിലെ വിവിധ മയക്കുമരുന്ന് സംബന്ധിയായ ലൈസൻസുകൾ പ്രോസസ് ചെയ്യുന്നതിനുള്ള ഒരു ഡിജിറ്റൽ, സിംഗിൾ- വിൻഡോ പ്ലാറ്റ്‌ഫോമാണ് ഒഎൻഡിഎൽഎസ്, ഇത് സിഡിഎസ്‌സിഒയുമായി സഹകരിച്ച് സെൻ്റെർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്‌ഡ്‌ കമ്പ്യൂട്ടിംഗ് (സി- ഡാക്) വികസിപ്പിച്ചെടുത്തതാണ്.

എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡ്രഗ് കൺട്രോളർമാരോട്, വിപണിയിൽ പുറത്തിറക്കുന്നതിന് മുമ്പ് അസംസ്‌കൃത വസ്‌തുക്കളും പൂർത്തിയായ ഫോർമുലേഷനുകളും പരിശോധിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ബുധനാഴ്‌ച ആവശ്യപ്പെട്ടിരുന്നു.

നിർമ്മാണ സൗകര്യങ്ങളിൽ അടുത്തിടെ നടത്തിയ പരിശോധനകളിലും, നിലവാരമില്ലാത്തതായി പ്രഖ്യാപിച്ച മരുന്നുകളുടെ അന്വേഷണങ്ങളിലും, പല നിർമ്മാതാക്കളും ഉപയോഗിക്കുന്നതിന് മുമ്പ് നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഓരോ ബാച്ച് എക്‌സിപിയന്റുകളും സജീവ ചേരുവകളും പരിശോധിക്കുന്നില്ലെന്ന് കണ്ടെത്തിയതായി ഡിസിജിഐ അവരുടെ ഉപദേശത്തിൽ പറഞ്ഞു.

അതുപോലെ, അഞ്ചു വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പുകൾ നിർദ്ദേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.

ഇന്ത്യൻ ഔഷധ കമ്പനികളുടെ സൽപ്പേരിന് മുമ്പ് കളങ്കം വരുത്തിയ സമാനമായ പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് മധ്യപ്രദേശിലെ സംഭവം.

2022ൽ, ഉസ്ബെക്കിസ്ഥാനിലും ഗാംബിയയിലും കുട്ടികളുടെ മരണത്തിന് ഇന്ത്യൻ നിർമ്മിത ചുമ സിറപ്പുകൾ കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്ന് ലോകാരോഗ്യ സംഘടന ജാഗ്രതാ നിർദേശം നൽകിയിരുന്നു. പരിശോധനകളിൽ മാരകമായ മാലിന്യങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

നാലാമിടം വാർത്തകൾ എക്‌സിൽ ലഭിക്കും, നിങ്ങളുടെ Facebook Feed ലും ഇൻസ്റ്റാഗ്രാമിലും ടെലിഗ്രാമിലും ലഭിക്കും, വാട്‍സ് ആപ്പ് വഴിയും ലഭ്യമാണ്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...