ഇരുചക്ര വാഹനങ്ങൾക്ക് ടോൾ നികുതി നൽകേണ്ട; വാർത്ത തെറ്റാണെന്ന് കേന്ദ്രമന്ത്രി ഗഡ്‌കരി

ഫാസ്റ്റ് ടാഗ് അടിസ്ഥാനമാക്കിയുള്ള വാർഷിക ടോൾ പാസ് പദ്ധതി 2025 ഓഗസ്റ്റ് 15 മുതൽ ആരംഭിക്കുമെന്ന് മന്ത്രി

ടോൾ നികുതി ഇരുചക്ര വാഹനങ്ങളിൽ നിന്ന് പിരിക്കുന്നതായുള്ള റിപ്പോർട്ടുകൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ശക്തമായി നിഷേധിച്ചു. വ്യാഴാഴ്‌ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സിൽ’ സർക്കാരിന് അത്തരമൊരു പദ്ധതിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

“ഇരുചക്ര വാഹനങ്ങളിൽ നിന്ന് ടോൾ നികുതി പിരിക്കാൻ ഒരു തീരുമാനവും നിർദ്ദേശിച്ചിട്ടില്ല. അവയെ ടോളിൽ നിന്ന് പൂർണമായും ഒഴിവാക്കുന്നത് തുടരും” എന്ന് ഗഡ്‌കരി എഴുതി.

ജൂലൈ 15 മുതൽ ബൈക്കുകൾക്കും സ്‌കൂട്ടറുകൾക്കും ടോൾ പിരിക്കുമെന്ന് അവകാശപ്പെട്ടിരുന്ന ഊഹാപോഹങ്ങൾക്ക് വിരാമമിട്ടാണ് ഗഡ്‌കരി തൻ്റെ പ്രസ്‌താവന നടത്തിയത്. ഒരു ഉപഭോക്താവ് ഇരുചക്ര വാഹനം വാങ്ങുമ്പോൾ ടോൾ നികുതി തുക ഒറ്റത്തവണയായി ഈടാക്കുന്നുണ്ടെന്നും അതിനാൽ, ടോൾ പ്ലാസയിൽ അവരിൽ നിന്ന് അധിക ചാർജ് ഈടാക്കുന്നില്ലെന്നും വിവരങ്ങൾ പറയുന്നു.

നിലവിലെ സംവിധാനത്തിൽ, നാലുചക്ര വാഹനങ്ങളിൽ നിന്നും അതിന് മുകളിലുമുള്ള വാഹനങ്ങളിൽ നിന്നും മാത്രമേ ദേശീയ പാതയിൽ ടോൾ പിരിക്കുകയുള്ളൂ. ഫാസ്റ്റ് ടാഗ് അടിസ്ഥാനമാക്കിയുള്ള വാർഷിക പാസ് പദ്ധതി ഇതോടൊപ്പം ഗഡ്‌കരി പുതിയ പദ്ധതിയും പ്രഖ്യാപിച്ചു.

ഫാസ്റ്റ് ടാഗ് അടിസ്ഥാനമാക്കിയുള്ള വാർഷിക ടോൾ പാസ് പദ്ധതി 2025 ഓഗസ്റ്റ് 15 മുതൽ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഈ പദ്ധതി പ്രകാരം വാഹന ഉടമകൾക്ക് 3000 രൂപക്ക് വാർഷിക പാസ് വാങ്ങാൻ കഴിയും ഇത് അവർക്ക് 200 തവണ ടോൾ പ്ലാസ കടക്കാൻ അനുവദിക്കും.

ഈ പാസ് NHAI, നാഷണൽ എക്‌സ്പ്രസ് വേ (NE) എന്നിവയുടെ ടോൾ പ്ലാസകളിൽ മാത്രമേ സാധുതയുള്ളൂ. അതേസമയം സംസ്ഥാന പാതകൾക്ക് കീഴിലുള്ള ടോൾ ബൂത്തുകളിൽ ഇത് ബാധകമല്ല. 60 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ടോൾ പ്ലാസകൾ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ മറികടക്കുന്നതിനാണ് ഈ നയം കൊണ്ടു വന്നതെന്ന് ഈ പദ്ധതിയുടെ ലക്ഷ്യത്തിൽ മന്ത്രി പറഞ്ഞു.

ഇതിലൂടെ ടോൾ പേയ്‌മെന്റ് ഒറ്റത്തവണയും ചെലവ് കുറഞ്ഞതുമാക്കി. ഇത് കാത്തിരിപ്പ് സമയവും ഗതാഗതക്കുരുക്കും കുറക്കുക മാത്രമല്ല, ടോൾ പ്ലാസകളിലെ തർക്കങ്ങൾ കുറക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

മൊത്തത്തിൽ, ദശലക്ഷക്കണക്കിന് സ്വകാര്യ വാഹന ഉടമകൾക്ക് ഈ പദ്ധതി വേഗതയേറിയതും തടസമില്ലാത്തതും തർക്ക രഹിതവുമായ യാത്രാനുഭവം നൽകും.

വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ് കണ്ടത്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിൻ്റെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ-താനി ഈ നിർണായക ഉത്തരവാദിത്തം ഏറ്റെടുത്തു. യുഎസ് നിർദ്ദേശിച്ച ഒരു...

Keep exploring...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

More News

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...