...
Home News International സമാധാനത്തിനുള്ള നൊബേല്‍ മരിയ കൊരീന മച്ചാഡോക്ക്

സമാധാനത്തിനുള്ള നൊബേല്‍ മരിയ കൊരീന മച്ചാഡോക്ക്

സ്വേച്ഛാധിപത്യത്തില്‍ നിന്നും സമാധാനപരമായി ജനാധിപത്യ സംരക്ഷണ പോരാട്ടം നടത്തിയതിനാണ് പുരസ്‌കാരം

336

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വെനസ്വലേ പ്രതിപക്ഷ നേതാവ് മരിയ കൊരീന മച്ചാഡോക്കാണ്. വെനസ്വലയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്ക്‌ ആയുള്ള പോരാട്ടത്തിനാണ് ജനാധിപത്യ അവകാശ പ്രവര്‍ത്തകയായ മരിയക്ക് പുരസ്‌കാരം ലഭിച്ചത്.

സമാധാനത്തിന് നൊബേല്‍ പുരസ്‌കാരം ലഭിക്കുന്ന ഇരുപതാമത്തെ വനിതയാണ് മറിയ കൊരീന. വെനസ്വേലയുടെ ഉരുക്കുവനിത എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. സ്വേച്ഛാധിപത്യത്തില്‍ നിന്നും സമാധാനപരമായി ജനാധിപത്യ സംരക്ഷണ പോരാട്ടം നടത്തിയതിനാണ് പുരസ്‌കാരം. എന്‍ജിനീയറിംഗ് ബിരുദധാരിയാണ് മറീന കൊരീന.

സമാധാനത്തിനായുള്ള നൊബേലിനായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഏറെ അവകാശവാദം ഉന്നയിച്ചിരുന്നു. അധികാരത്തിലേറി ഏഴ് മാസത്തിനകം ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ച താന്‍ സമാധാന നൊബേലിന് അര്‍ഹനാണെന്ന് ആയിരുന്നു ട്രംപിന്‍റെ വാദം. ഗാസ വെടിനിര്‍ത്തലും ട്രംപ് ഉയര്‍ത്തി കാണിച്ചിരുന്നു.

338 നാമനിർദേശങ്ങൾ ആണ് ഇത്തവണത്തെ നൊബേലിന് എത്തിയത്. ഇതിൽ 244 വ്യക്തികളും അവശേഷിക്കുന്നവ സംഘടനകളും ആയിരുന്നു. ഫ്രാൻസിസ് മാർപാപ്പ, പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ടെസ്ല സ്ഥാപകനായ ഇലോൺ മസ്‌ക്, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം എന്നിവരുടെ പേരുകളും പരിഗണനയിൽ ഉണ്ടായിരുന്നു.

നാലാമിടം വാർത്തകൾ എക്‌സിൽ ലഭിക്കും, നിങ്ങളുടെ Facebook Feed ലും ഇൻസ്റ്റാഗ്രാമിലും ടെലിഗ്രാമിലും ലഭിക്കും, വാട്‍സ് ആപ്പ് വഴിയും ലഭ്യമാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.