നോയിഡ തൊഴിലാളി സമരം: പൊലീസ് നടപടി ‘അടിച്ചമർത്തൽ’ എന്ന് വസ്തുതാന്വേഷണ റിപ്പോർട്ട്

റിപ്പോർട്ടിലെ ഏറ്റവും ആശങ്കാജനകമായ കണ്ടെത്തലുകളിൽ ഒന്നാണ് പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അറസ്റ്റ്. ഏകദേശം 300–350 കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട് പറയുന്നു.

ഏപ്രിൽ 13ന് നോയിഡയിൽ ആരംഭിച്ച തൊഴിലാളി സമരത്തോടനുബന്ധിച്ച് പൊലീസ് നടത്തിയ നടപടികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വസ്തുതാന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. All India Lawyers Union, എസ്എഫ്ഐ , ഡിവൈഎഫ്ഐ എന്നീ സംഘടനകളാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

ഏപ്രിൽ 16, 18 തീയതികളിൽ സമരപ്രദേശങ്ങളിൽ നടത്തിയ സന്ദർശനങ്ങളും ഇരകളുടെ കുടുംബങ്ങളുമായുള്ള ആശയവിനിമയങ്ങളും നിയമപരമായ ഇടപെടലുകളും അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സമരം അടിച്ചമർത്തുന്നതിനായി പൊലീസ് ഏകപക്ഷീയമായി തൊഴിലാളികളെ അറസ്റ്റ് ചെയ്‌തതും നിയമവിരുദ്ധമായി തടങ്കലിൽ പാർപ്പിച്ചതുമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സംഭവം വെറും ക്രമസമാധാന പ്രശ്‌നമല്ല, മറിച്ച് വ്യവസ്ഥാപിതമായ അടിച്ചമർത്തലാണെന്നും ഭരണകൂടത്തിന്റെ നടപടികൾ ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും റിപ്പോർട്ട് പറയുന്നു. വ്യക്തമായ കുറ്റാരോപണങ്ങളില്ലാതെ അറസ്റ്റ് നടത്തിയതായും കണ്ടെത്തലിൽ വ്യക്തമാക്കുന്നു.

ഏപ്രിൽ 13–14 തീയതികളിൽ കുട്ടികൾ, വഴിയാത്രക്കാർ, ദിവസവേതന തൊഴിലാളികൾ തുടങ്ങി നിരവധി സാധാരണക്കാരെയാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഏപ്രിൽ 15–17 കാലയളവിൽ ജോലിസ്ഥലങ്ങളിൽ നിന്ന് തന്നെ തൊഴിലാളികളെ പിടികൂടിയതായും ആരോപണം ഉണ്ട്. അറസ്റ്റ് അവസാന മാർഗമായി മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമതത്വം ലംഘിച്ചാണ് പൊലീസ് പ്രവർത്തിച്ചതെന്ന് റിപ്പോർട്ട് പറയുന്നു.

അറസ്റ്റിലായവരുടെ കുടുംബങ്ങൾക്ക് എഫ്‌ഐആർ പകർപ്പുകൾ നൽകാത്തതും, Criminal Procedure Code Section 151 പ്രകാരം അറസ്റ്റ് നടത്തിയിട്ടും 24 മണിക്കൂറിനുള്ളിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാത്തതും ഗുരുതര വീഴ്ചകളായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ചിലരെ മൂന്ന് ദിവസത്തിലധികം കസ്റ്റഡിയിൽ പാർപ്പിച്ചതായും പറയുന്നു.

റിപ്പോർട്ടിലെ ഏറ്റവും ആശങ്കാജനകമായ കണ്ടെത്തലുകളിൽ ഒന്നാണ് പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അറസ്റ്റ്. ഏകദേശം 300–350 കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട് പറയുന്നു. ഇവരിൽ പലരും കടകളിലേക്കോ ട്യൂഷൻ ക്ലാസുകളിലേക്കോ പോയവരാണെന്നാണ് വിവരം.

കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കുന്നതിനായി കുടുംബങ്ങളിൽ നിന്ന് 5,000 മുതൽ 10,000 രൂപ വരെ ആവശ്യപ്പെട്ടതായും ഫോൺ കോളുകൾ വഴി പണം ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. ഇത് പൗരാവകാശങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

വേതനവും തൊഴിൽസുരക്ഷയും സംബന്ധിച്ച ആവശ്യങ്ങൾ പരിഗണിക്കുന്നതിന് പകരം പ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. അറസ്റ്റിലായവരുടെ വിവരങ്ങൾ കുടുംബങ്ങൾക്ക് ഉടൻ നൽകുക, എഫ്‌ഐആറുകൾ പുറത്തുവിടുക, തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കുക എന്നിവയാണ് റിപ്പോർട്ടിലെ പ്രധാന ആവശ്യങ്ങൾ.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അതൃപ്തി തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...