അധികാരത്തിലേറി ഒരുമാസം പിന്നിടുമ്പോള്‍ തന്നെ വിഡി സതീശൻ സർക്കാർ സംഘപരിവാറിൻ്റെ വിനീത ദാസന്മാരുടെ സർക്കാരാണെന്ന് തെളിഞ്ഞു വരികയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബിജെപിക്ക് ഉള്ളത് എങ്കിലും യുഡിഎഫ് നടപ്പിലാക്കുന്നത് ബിജെപി അജണ്ട. ആർ.എസ്.എസ് അജണ്ടയോട് വിധേയത്വം പ്രകടിപ്പിക്കാൻ മന്ത്രിമാർ മത്സരിക്കുന്നു. PMAY വീട്ടിൽ ചിത്രം വെയ്ക്കുന്ന വിഷയത്തിൽ കേന്ദ്രവുമായി അനാരോഗ്യ ബന്ധത്തിന് താല്പര്യമില്ലെന്നാണ് ഷാജി പറയുന്നത്.
ഇത് ജനങ്ങളുടെ ആത്മാഭിമാനത്തിൻ്റെ പ്രശ്‌നം. ലൈഫ് പദ്ധതിയുടെ ഭാഗമായി ആറ് ലക്ഷത്തോളം വീടുകൾ നിർമ്മിച്ചു. ഇവിടെയൊന്നും ഒന്നിലും പേരും ചിത്രവും വച്ചിട്ടില്ല. എന്നാൽ ഇപ്പോൾ ആർഎസ്എസിനെ പ്രീതിപ്പെടുത്താനാണ് കെഎം ഷാജി ലോഗോ പതിപ്പിക്കുന്നതിൽ എന്താ പ്രശ്‌നം എന്ന് ചോദിച്ച് രംഗത്ത് എത്തിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
എംജിയിൽ അടക്കം സർവകലാ ശാലകളിൽ ആർഎസ്എസ് നോമിനികളെ ആണ് ഗവർണർ നിയോഗിച്ചത്. ഇതിനെതിരെ സർക്കാർ ഒന്നും മിണ്ടിയിട്ടില്ല. പിഎം ശ്രീയുമായി മുന്നോട്ട് പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു കഴിഞ്ഞു.
ഷേഷാധ്രിനാഥൻ്റെ നിയമനം മന്ത്രിമാർ പോലും അറിഞ്ഞിട്ടില്ല. പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യ കുത്തകൾക്ക് വിറ്റഴിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. ഇനിയെന്നാണ് കെപിസിസി ഓഫീസ് ആർഎസ്എസിന് എഴുതി നൽകുക എന്ന് മാത്രമേ അറിയേണ്ടതുള്ളുവെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.


