നഴ്‌സുമാരുടേത് ലൈംഗിക വത്കരിക്കപ്പെട്ട തൊഴിൽ; വിവാദ പരാമർശവുമായി കങ്കണ

നഴ്‌സുമാരുടെ വേഷം ഭാരതീയ രീതിയിലേക്ക് മാറ്റണമെന്നും കങ്കണ

രാജ്യത്തെ നഴ്‌സുമാരുടെ വസ്ത്രധാരണ രീതി ബ്രിട്ടീഷ് കാലത്തേതെന്നും നഴ്‌സുമാരുടേത് ഏറ്റവും ലൈംഗിക വത്കരിക്കപ്പെട്ട തൊഴിലെന്നുമുള്ള വിവാദ പരാമര്‍ശവുമായി നടിയും എംപിയുമായ കങ്കണ റണാവത്ത്. ഒന്നും രണ്ടും ലോകമഹായുദ്ധ കാലത്തെ യുഎസ് സേനയുടെ നഴ്‌സുമാരുടെ രീതിയാണ് പിന്ന് വെച്ച് കുത്തിവെക്കുന്ന തൊപ്പി ഉള്‍പ്പെടെയുള്ളവ. ഇവരുടെ വേഷം ഭാരതീയ രീതിയിലേക്ക് മാറ്റണമെന്നും കങ്കണ ആവശ്യപ്പെട്ടു.

ഇതിനെ പല ബിജെപി നേതാക്കളും പിന്തുണച്ചു. പിന്നാലെ രൂക്ഷ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. തകര്‍ന്ന ഭിത്തിയും ഉപകരണങ്ങളുമുള്ള ആശുപത്രികളാണ് ആദ്യം മാറ്റേണ്ടതെന്നാണ് വിമര്‍ശനം.

പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ മനോജ് തപാഡിയയുടെ ‘ഭാരത് ഭാഗ്യ വിധാത’യിൽ 2008 -ലെ 26/11 മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കാമ ആശുപത്രിയിലെ നഴ്‌സായി കങ്കണ വേഷമിടുന്നുണ്ട്. ഇത് എളുപ്പമുള്ള ഒരു തൊഴിലല്ലെന്നും ശമ്പള ഘടന മുതല്‍ യൂണിഫോം വരെ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും അവര്‍ വാദിച്ചു.

‘ആളുകള്‍ക്ക് അവരോട് തോന്നുന്ന വികാരത്തിലാണ് മാറ്റം വരേണ്ടത്. ഏറ്റവും ലൈംഗികവത്കരിക്കപ്പെട്ട തൊഴിലാണിത്. ഹാലോവീനില്‍ ആളുകള്‍ നഴ്‌സിൻ്റെ വേഷം ധരിക്കുകയും അവരെ കളിയാക്കുകയും ചെയ്യുന്നു. അവര്‍ക്ക് ശമ്പളം കുറവാണ്, അമിത ജോലിഭാരമുണ്ട്,’ കങ്കണ പറഞ്ഞു. നഴ്‌സുമാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ബഹുമാനം നല്‍കുന്നില്ല. വാച്ച്മാന്‍മാരുടെയും ക്ലീനിംഗ് സ്റ്റാഫിൻ്റെയും കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. നഴ്‌സുമാരുടെ വസ്ത്രധാരണ രീതി ബ്രിട്ടീഷ് കാലഘട്ടം മുതലുള്ളതാണ്. ഡോക്ടര്‍മാര്‍ക്ക് എന്തും ധരിക്കാം, അതിന് മുകളില്‍ ധരിക്കാന്‍ ഒരു കോട്ട് മാത്രമേ അവര്‍ക്ക് ലഭിക്കൂ. പക്ഷേ, നമ്മുടെ നഴ്‌സുമാര്‍ക്ക് അങ്ങനെയല്ല. അതിനൊരു വിദേശ ലുക്കാണെന്നും നടി പറഞ്ഞു.

സിനിമയില്‍ യൂണിഫോമിൻ്റെ കാര്യത്തില്‍ ഞങ്ങള്‍ വളരെയധികം സത്യസന്ധതയോടും അന്തസോടും കൂടിയാണ് പ്രവര്‍ത്തിച്ചത്. എനിക്ക് വ്യക്തിപരമായി തോന്നുന്നത് യൂണിഫോമിന് ബ്രിട്ടീഷ് ലുക്ക് ആണെന്നാണ്. ഒന്നാം ലോക മഹാ യുദ്ധത്തിലെയും രണ്ടാം ലോക മഹാ യുദ്ധത്തിലെയും യുഎസ് നാവികസേനയുടെ സ്വാധീനത്തില്‍ നഴ്‌സുമാർ പിന്നുകളും തൊപ്പികളും ബെല്‍റ്റുകളും ധരിച്ചിരുന്നു. യൂണിഫോമില്‍ മാറ്റം വരുത്തണമെന്നും കങ്കണ ആവശ്യപ്പെട്ടു.

ഏത് തരത്തിലുള്ള യൂണിഫോം ധരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് നഴ്‌സുമാരോട് ആലോചിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അത്തരത്തില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ തൻ്റെ സിനിമക്ക് കഴിയുമെന്നും പ്രേക്ഷകര്‍ക്ക് നഴ്‌സുമാരെ വളരെ വ്യത്യസ്‌തമായി കാണാൻ സഹായിക്കുമെന്നും അവര്‍ പറഞ്ഞു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

എലോൺ മസ്‌കിൻ്റെ ട്രബിൾഷൂട്ടറായി മാറിയ ഈ ഇന്ത്യക്കാരൻ സ്‌പേസ് എക്‌സ് ഐപിഒയിൽ നിന്ന് 8.5 ലക്ഷം കോടി രൂപ സമ്പാദിക്കും

ലോകത്തിലെ പ്രശസ്‌തനും സ്വാധീനമുള്ളതുമായ വ്യവസായികളിൽ ഒരാളായി എലോൺ മസ്‌ക് കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിൻ്റെ കമ്പനികൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും അടച്ചുപൂട്ടലിൻ്റെ വക്കിലെത്തുകയും ചെയ്‌ത ഒരു കാലമുണ്ടായിരുന്നു....

Keep exploring...

‘ധവളപത്രം പുറത്തിറക്കി’; കേരളത്തിൻ്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി, ട്രഷറിയില്‍ ബാക്കിയുള്ളത് കടമെടുത്ത പണം

കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിൻ്റെ വിവരങ്ങള്‍ പുറത്ത്. 5.07ലക്ഷം കോടി രൂപയാണ് കേരളത്തിൻ്റെ ആകെ കടബാധ്യതയെന്ന് ധവളപത്രത്തില്‍ പറയുന്നു. സംസ്ഥാനത്തിൻ്റെ വരുമാനത്തിൻ്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവക്കായാണ് ചെലവഴിക്കുന്നതെന്നും ധവളപത്രത്തില്‍...

മുഖ്യമന്ത്രി ‘ഉമ്മാക്കി’ കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി

വിലക്കയറ്റവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷ, പ്രതിപക്ഷ വാക്‌പ്പോര്. പ്രതിപക്ഷത്ത് നിന്ന് മുന്‍ ധനമന്ത്രി കൂടിയായ കെഎന്‍ ബാലഗോപാല്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം എന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ...

Related Articles

എലോൺ മസ്‌കിൻ്റെ ട്രബിൾഷൂട്ടറായി മാറിയ ഈ ഇന്ത്യക്കാരൻ സ്‌പേസ് എക്‌സ് ഐപിഒയിൽ നിന്ന് 8.5 ലക്ഷം കോടി രൂപ സമ്പാദിക്കും

ലോകത്തിലെ പ്രശസ്‌തനും സ്വാധീനമുള്ളതുമായ വ്യവസായികളിൽ ഒരാളായി എലോൺ മസ്‌ക് കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിൻ്റെ കമ്പനികൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും...

സിഎംആര്‍എല്‍- എക്‌സാലോജിക് ‘ഇഡികേസ്’; അന്വേഷണത്തിന് സുപ്രീം കോടതിയില്‍ തടസ ഹര്‍ജി

സിഎംആര്‍എല്‍- എക്‌സാലോജിക് കേസിലെ ഇഡി അന്വേഷണ അനുമതിക്ക് പിന്നാലെ സുപ്രീം കോടതിയില്‍ തടസ ഹര്‍ജി. ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം...

‘ലോകകപ്പിൽ പുതിയത്’; സെൻസറുകൾ മാച്ച് ബോൾ മുതൽ എഐ റോബോട്ട് നായ്ക്കൾ വരെ

2026-ലെ ഫിഫ ലോകകപ്പ് അതുല്യമായിരിക്കും. മത്സര ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്ത പൂൾ മുതൽ മൂന്ന് ആതിഥേയ രാജ്യങ്ങൾ...

കനത്ത മഴ: പൊൻമുടി ടൂറിസം കേന്ദ്രം അടച്ചു; ഇടുക്കിയിൽ രാത്രിയാത്രാ നിരോധനം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുമായി അധികൃതർ. കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ...

ജാതി സമവാക്യവും എസ്‌.ഐ.ആറും തിരിച്ചടിച്ചു; നിയമസഭാ തെരഞ്ഞെടുപ്പ് പരാജയകാരണങ്ങളുമായി സി.പി.ഐ.എം

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങൾ വിലയിരുത്തി സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടു. തെരഞ്ഞെടുപ്പിൽ ജാതി...

‘ചിരിപ്പിച്ചും കരയിപ്പിച്ചും’; നടൻ സലിം കുമാര്‍ വിടവാങ്ങി, മലയാളത്തിൻ്റെ അന്ത്യാഞ്ജലി

മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച, ചിന്തിപ്പിച്ച നടന്‍ സലിം കുമാര്‍ വിടവാങ്ങി. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ...

അന്യഗ്രഹജീവികളിൽ നിന്ന് സിഗ്നൽ ലഭിച്ചാൽ എന്തുചെയ്യണം; ശാസ്ത്രജ്ഞർക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

വിശാലമായ ഈ പ്രപഞ്ചത്തിൽ നമ്മെപ്പോലെ ബുദ്ധിയുള്ള മറ്റ് ജീവികൾ എവിടെയെങ്കിലും ജീവിക്കുന്നുണ്ടോ? പതിറ്റാണ്ടുകളായി മനുഷ്യൻ ചോദിച്ചുകൊണ്ടിരിക്കുന്ന, ശാസ്ത്രലോകം ഉത്തരം...

മഴയിൽ മതിലിടിഞ്ഞ് കാസർകോട് കുട്ടികൾക്ക് ദാരുണാന്ത്യം; പുഴയിൽ ഒഴുക്കിൽപ്പെട്ട അമ്മയും മകനും മരിച്ചു

കാസർകോട്, അഡൂരിൽ വീടിൻ്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾ ദാരുണമായി മരിച്ചു. ഇരുവരും സഹോദരങ്ങളാണ്. അഡൂർ പി.എച്ച്.സിക്ക് സമീപത്തുള്ള അബൂബക്കിൻ്റെ...