...
Home News National അശ്ലീല വീഡിയോ വൈറൽ; എഴുപതുകാരനായ ഡാൻസർക്ക് ഒപ്പമുള്ള ബിജെപി നേതാവിനെ പുറത്താക്കി

അശ്ലീല വീഡിയോ വൈറൽ; എഴുപതുകാരനായ ഡാൻസർക്ക് ഒപ്പമുള്ള ബിജെപി നേതാവിനെ പുറത്താക്കി

മുതിർന്ന നേതാവ് ബബ്ബൻ സിംഗ് രഘുവംശിയെയാണ് ഭാരതീയ ജനതാ പാർട്ടി (ബിജെപി) പുറത്താക്കിയത്

208

ഒരു ഡാൻസർക്ക് ഒപ്പം പൊതുപരിപാടിയിൽ അശ്ലീല പ്രവൃത്തികളിൽ ഏർപ്പെടുന്നതായി കാണിക്കുന്ന വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ എഴുപതുകാരനായ ബിജെപി നേതാവിനെ പുറത്താക്കി. മുതിർന്ന നേതാവ് ബബ്ബൻ സിംഗ് രഘുവംശിയെയാണ് ഭാരതീയ ജനതാ പാർട്ടി (ബിജെപി) പുറത്താക്കിയത്. റാസ്രയിലെ കിസാൻ സഹകരണ മില്ലിൻ്റെ ഡെപ്യൂട്ടി ചെയർമാനായും സേവനം അനുഷ്ഠിച്ചിട്ടുള്ള നേതാവാണ് രഘുവംശി.

സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെച്ച വീഡിയോയിൽ, ബൻസ്ദിഹ് അസംബ്ലിയിലെ മുൻ ബിജെപി സ്ഥാനാർത്ഥിയായ ബബ്ബൻ സിംഗ് രഘുവംശി ഒരു വനിതാ നർത്തകിയെ മടിയിൽ ഇരുത്തി അശ്ലീല പെരുമാറുന്നതായി വ്യക്തമായതോടെ ആണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്.

അതേസമയം ബബ്ബൻ സിംഗ് രഘുവംശി തനിക്കെതിരെ വന്ന ആരോപണങ്ങൾ ശക്തമായി നിഷേധിച്ചു. വീഡിയോ വ്യാജമാണെന്നും പാർട്ടിയുടെ ഉൾഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം ആരോപണങ്ങൾ ഉയർന്നു വരുന്നതെന്നും എംഎൽഎ കേതകീ സിങ്ങിൻ്റെ കുടുംബാംഗങ്ങളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.