11 September 2026
Home News International സംഘര്‍ഷ ഭീതിയിൽ പശ്ചിമേഷ്യ; ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു

സംഘര്‍ഷ ഭീതിയിൽ പശ്ചിമേഷ്യ; ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു

ആഗോള ക്രൂഡിന്‍റെ മൂന്നിലൊന്ന് ഇറാന്‍ വിതരണം ചെയ്യുന്നതിനാല്‍ ഈ ഭീഷണി എണ്ണവിലയുടെ കുതിപ്പിന് കാരണമായി

264

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ മൂലം ആഗോള എണ്ണ വിപണിയിൽ വിലക്കയറ്റം അനുഭവപ്പെടുകയാണ്. ഇറാന്‍ ഇസ്രയേലിനെതിരെ നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ആഗോള എണ്ണവില ഏകദേശം 4% വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതോടെ മേഖലയിൽ തുടരുന്ന യുദ്ധ ഭീതിയെയും സാഹചര്യങ്ങളെയും തുടര്‍ന്ന് എണ്ണ വിതരണ ശൃംഖലയ്ക്ക് ആശങ്ക ഉയര്‍ന്നിരിക്കുകയാണ്.

ഇറാൻ്റെ എണ്ണ ഉല്‍പ്പാദന, കയറ്റുമതി കേന്ദ്രങ്ങള്‍ക്ക് ഇസ്രയേല്‍ തിരിച്ചടിക്കുന്ന സാധ്യതയും എണ്ണവിപണിയെ ബാധിച്ചേക്കുമെന്നാണ് വിപണി വിദഗ്ധരുടെ നിരീക്ഷണം. ആഗോള ക്രൂഡിന്‍റെ മൂന്നിലൊന്ന് ഇറാന്‍ വിതരണം ചെയ്യുന്നതിനാല്‍ ഈ ഭീഷണി എണ്ണവിലയുടെ കുതിപ്പിന് കാരണമായിട്ടുണ്ട്.

ചൊവ്വാഴ്‌ച രാത്രി ഇറാന്‍ 180-ലധികം ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലിനെതിരെ പ്രയോഗിച്ചതോടെ സംഘര്‍ഷ ഭീഷണിയും വിപണിയിലെ പ്രതിഫലനവുമാണ് എണ്ണ വിലയില്‍ മാറ്റം വരുത്തിയത്. ഇറാന്‍ സൈനിക ഉദ്യോഗസ്ഥരും ഹിസ്ബുള്ള നേതാക്കളും കൊല്ലപ്പെട്ടതില്‍ പ്രതികാരമെന്ന നിലയിലാണ് ഈ ആക്രമണം. ഇസ്രയേലിന് കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും തിരിച്ചടിക്കുമെന്നുള്ള പ്രഖ്യാപനമുണ്ട്.

ഈ ആക്രമണവാര്‍ത്ത പുറത്തുവന്നതോടെ എണ്ണവില കുതിച്ചുയര്‍ന്നു. നേരത്തെ 2.7% ഇടിവ് നേരിട്ടിരുന്ന വെസ്റ്റ് ടെക്സാസ് ഇന്‍റര്‍മീഡിയേറ്റ് (WTI) 5% വരെ ഉയർന്നു. ബ്രെന്റ് ക്രൂഡിന്‍റെ വില ബാരലിന് 75 ഡോളറിന് മുകളിലെത്തുകയും ചെയ്‌തു. ഒപെക് അംഗമായ ഇറാന്‍ യുദ്ധത്തിലേക്ക് കടന്നതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.

ഇറാൻ്റെ മിസൈല്‍ ആക്രമണത്തിന് മുമ്പുതന്നെ എണ്ണവിപണി ഇരുപത്തിമൂന്നാഴ്‌ചകളിലെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. പിന്നിലും സംഘംർഷങ്ങളുടെ പ്രതികൂല ഫലവും വിലക്കയറ്റത്തിനുള്ള കാരണമായി തുടരുകയാണ്.